ചാവക്കാട്: കടൽ തീരങ്ങൾ വൃത്തിയാക്കുക, സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി തൃശൂർ 07 കേരള ഗേൾസ് ബെറ്റാലിയനിലെ വനിത കാഡറ്റുകൾ. ചാവക്കാട് ബീച്ചിൽ നടന്ന വൃത്തിയാക്കൽ പരിപാടിയിൽ 212 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാഡറ്റുകൾ ശേഖരിച്ചത്. തുടർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാവക്കാട് മുനിസിപ്പാലിറ്റി അധികൃതർക്ക് കൈമാറി. ചാവക്കാട് കൗൺസിലർ കബീർ വൃത്തിയാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
59ാം ദേശീയ നാവിക ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചാവക്കാട് ബീച്ചിൽ നടന്ന പരിപാടിയിൽ ലിറ്റിൽ ഫ്ലവർ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. വത്സ, അസി. പ്രഫസർ ആൻ രൂപ, എൻ.സി.സി ഓഫിസർ ലെഫ്റ്റനന്റ് മിനി, 90ഓളം കാഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.