ചാവക്കാട്: വിവാഹ ദിവസം സന്നദ്ധ സംഘടനക്ക് സൈക്കിൾ സമ്മാനിച്ച് നവദമ്പതികൾ. കടപ്പുറം പഞ്ചായത്ത് വട്ടേക്കാട് വാർഡിൽ 11ാം നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലർവാടി അഡോൾസൻറ് ക്ലബിലേക്കാണ് വലിയകത്ത് പുത്തൻപുരയിൽ നഹല ഉമ്മർ-ഷഹീൻ ഷംസുദ്ദീൻ ദമ്പതികൾ സൈക്കിൾ സമ്മാനിച്ചത്. കൗമാരക്കാരായ പെൺകുട്ടികൾക്കും സ്കൂൾ വിദ്യാർഥിനികൾക്കും ഈ ക്ലബ് സൈക്കിൾ സവാരി പരിശീലിപ്പിക്കും. കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.പി. മൻസൂർ അലി, അംഗൻവാടി ജീവനക്കാരി സുനില പ്രസാദ്, വി.പി. ഉമ്മർ, ആർ.വി. അബ്്ദുൽ ഹമീദ്, ആർ.വി. ഇബ്രാഹിം, വി.പി. മുഹമ്മദ്, ക്ലബ് ഭാരവാഹികളായ അമാന ആരിഫ്, ലിബ മുജീബ്, ഫിദ അഷറഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.