ചാവക്കാട്: ഓപറേഷൻ പി ഹണ്ടിെൻറ ഭാഗമായി കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന സംഭവത്തിൽ മൂന്നു വീടുകളിൽ ചാവക്കാട് പൊലീസിെൻറ മിന്നൽ പരിശോധന. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൂന്നു ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
കടപ്പുറം അഞ്ചങ്ങാടി, പുത്തൻകടപ്പുറം, ഇരട്ടപ്പുഴ എന്നിവിടങ്ങളിലെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. സൈബർ സെല്ലിെൻറ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ്, എസ്.ഐ രാജേഷ്, വനിത സി.പി.ഒമാരായ ഗീത, ഷൗജത്ത്, സുശീല, സൗദാമിനി, സി.പി.ഒമാരായ ശരത്ത്, ആഷിഷ്, ഷൈജു, ചാവക്കാട് സൈബർ സെൽ ഉദ്യോഗസ്ഥരായ സജീഷ്, ശരത്ത്, വിനു കുര്യാക്കോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.