ചാവക്കാട്: തൃശൂർ സിറ്റി പൊലീസ് നടപ്പാക്കുന്ന ഓപറേഷൻ റേഞ്ചർ നടപടികളുടെ ഭാഗമായി ചാവക്കാട്, വടക്കേക്കാട് സ്റ്റേഷൻ പരിധികളിൽ പരിശോധന. ചാവക്കാട് മേഖലയിൽ മൂന്നിടങ്ങളിലായി 1501 വാഹനങ്ങൾ പരിശോധിച്ചു. ഗുണ്ടാപശ്ചാത്തലമുള്ള 82 പേരിൽ 69 പേരുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പൊലീസ് തിരച്ചിൽ നടത്തി.
ക്രിമിനൽ കേസുകളിൽ പ്രതികളായവർ തമ്പടിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലും പരിശോധന നടന്നു. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 പേരുടെ വീടുകളും ദേശീയപാതയിൽ ജില്ല അതിർത്തിയായ തങ്ങൾപടിയിലുൾപ്പെടെ നിരവധി വാഹനങ്ങളും പരിശോധിച്ചു.
ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലുള്ള കൊലപാതകങ്ങളും അക്രമങ്ങളും വ്യാപകമായതോടെയാണ് പൊലീസ് നടപടി ശക്തമാക്കിയത്. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പള്ളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ യു.കെ. ഷാജഹാൻ, അനിൽ, എ.എസ്.ഐമാരായ രാജേഷ്, ആൻറണി ജിംബിൾ, ബാബു, സി.പി.ഒമാരായ ശരത്ത്, വിപിൻ, ബിനീഷ്, അനീഷ് നാഥ്, സിനീഷ് എന്നിവരും വടക്കേക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം. സുരേന്ദ്രൻ, എസ്.ഐമാരായ രാജീവ്, സന്തോഷ് എന്നിവരുമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.