ചാവക്കാട്: വീട്ടില്‍ അതിക്രമിച്ച് കയറി ഒമ്പതുവയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം. എടക്കഴിയൂര്‍ നാലാംകല്ല് കല്ലുവളപ്പില്‍ വീട്ടില്‍ അലി (50), കൂട്ടാളി എടക്കഴിയൂര്‍ സ്വദേശി സുബൈദ എന്നിവർക്കാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്.
ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതി 36 വര്‍ഷം കഠിനതടവ് അനുഭവിക്കുകയും 4.8 ലക്ഷം രൂപ പിഴ അടക്കുകയും വേണം. പിഴ അടക്കാത്ത പക്ഷം മൂന്നേകാല്‍ വര്‍ഷം തടവും അനുഭവിക്കണം. രണ്ടാം പ്രതി ഇരട്ട ജീവപര്യന്തം കൂടാതെ 22 വര്‍ഷം തടവും 2.35 ലക്ഷം പിഴയും അടക്കണം. പിഴ അടക്കാത്ത പക്ഷം രണ്ടര വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2019 ജനുവരി 14നും അതിനു മുമ്പുള്ള ദിവസങ്ങളിലുമാണ് കേസിനാസ്പദമായ സംഭവം. പിഴ സംഖ്യ അതിജീവിതക്കു നല്‍കാനും കോടതി വിധിച്ചു. ചാവക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ജി. ജയപ്രദീപ്, അനന്തകൃഷ്ണന്, ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍ തുടങ്ങിയവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.