ചാവക്കാട്: കുടിവെള്ള സംഭരണി കെട്ടിടത്തിൽ തെരുവ് നായുടെ ജഡം അഴുകിയ നിലയിൽ. പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് പ്രദേശത്തെ സന്നദ്ധ സംഘടനാ പ്രവർത്തകരെത്തി ജഡം മാറ്റി കുഴിച്ചുമൂടി. കടപ്പുറം പഞ്ചായത്തിലെ കറുമാട് കുടിവെള്ള പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിലാണ് നായുടെ ജഡം പുഴുവരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ചത്തിട്ട് ഒരാഴ്ചയോളമായതായി സംശയിക്കുന്നു.
മേഖലയിലാകെ ദുർഗന്ധമുയർന്നതിനെത്തുടർന്ന് നാട്ടുകാരാണ് നായ് ചത്തതായി കണ്ടെത്തിയത്. പ്രദേശവാസിയായ ഫോട്ടോഗ്രാഫർ എൻ. ഉബൈദിന്റെ ഇടപെടലിനെ തുടർന്ന് കറുകമാട് കലാ സാംസ്കാരിക വേദി പ്രവർത്തകരാണ് ജഡമെടുത്ത് സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.