കടപ്പുറത്ത് മണൽ കടത്തുന്ന സംഘം വീണ്ടും സജീവം

ചാവക്കാട്: മുനക്കക്കടവ് അഴിമുഖത്ത് തീരമണല്‍ അനധികൃതമായി കുഴിച്ചെടുത്ത് കടത്തുന്ന മണല്‍ മാഫിയ സംഘം വീണ്ടും സജീവം. ഒരുമനയൂർ ആശാൻ കടവ് മേഖലയിലാണ്​ മണൽ ശേഖരിച്ച് വിൽക്കുന്നത് . കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് അഴിമുഖത്ത്  തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു പുറകില്‍ പുഴയിലും പുഴയോരത്തുമായാണ് അനധികൃതമായി മണല്‍ കുഴിച്ചെടുക്കല്‍ സജീവമായത്. വൈകുന്നേരം ഏഴോടെയാണ് മണല്‍ മാഫിയ സജീവമാകുന്നത്. മുനക്കക്കടവ് അഴുമുഖം റോഡില്‍ നിന്ന് രാത്രികാലത്ത് ആരുമത്തെില്ലെന്ന തിരിച്ചറിവിലാണ് മണല്‍ മാഫിയ ഈ പ്രദേശത്ത് തമ്പടിച്ച് പുഴയോരത്തെ മണല്‍ കുഴിച്ചെടുക്കുന്നത്. വഞ്ചികളില്‍ കയറ്റിയ മണ്ണ് അക്കരെ ഒരു മനയൂരിൽ സംഭരിച്ചാണ് വില്‍പ്പന നടത്തുന്നത്.

ചേറ്റുവ പുഴക്കരയിൽ നിന്ന് മണലെടുത്ത് വഞ്ചികളിലാക്കി പുഴയിലൂടെ കനോലി കനാലിലേക്ക് പ്രവേശിച്ച് മൂന്നാം കല്ല് പാലത്തിന് അടിയിലൂടെയാണ് ഒരുമനയൂർ ആശാൻ കടവിലാണ് എത്തിക്കുന്നത്. ഇവിടെ ലോഡ് കണക്കിനാന്ന് മണൽ കൂട്ടിയിരിക്കുന്നത്. പ്രദേശത്ത് ചാക്കുകളിലാക്കിയാണ് മണൽ വിറ്റൊഴിക്കുന്നത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാൽ മണൽകടത്ത് അറിഞ്ഞാലും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് മടിയാണ്.

ഇവിടെയെത്തുന്ന ഉപ്പു മണല്‍ കഴുകി വൃത്തിയാക്കി ഭാരതപ്പുഴയിലെ മണലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള ആവശ്യക്കാര്‍ക്കത്തെിക്കുന്നത്. ഇത്തരം മണലിന് വന്‍ വില നല്‍കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങുത്. വെള്ളമടിച്ചു കഴുകിയാലും മണലില്‍ ഉപ്പിന്‍റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ ഇതുപയോഗിച്ചുള്ള നിര്‍മ്മാണം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നുണ്ട്. മേഖലയില്‍ നിര്‍മ്മാണത്തിനിടെ നിലം പതിച്ച പല കെട്ടിടങ്ങള്‍ക്കും ഉപ്പ് മണല്‍ ഉപയോഗിച്ചതാണെ ആരോപണമുണ്ടായിട്ടുമുണ്ട്. ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതിനാല്‍ അഴിമുഖത്തുനിന്നുള്ള മണല്‍ക്കടത്ത് നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. 

Tags:    
News Summary - Sand mining Issue in Chavakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.