ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂൾ പ്രവേശനോത്സവം വർണശബളമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. ഷഹീർ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് നൈഷജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. റംല, സീനിയർ അധ്യാപിക എം.കെ. ജാസ്മിൻ, എം.കെ. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.
ചാവക്കാട്: കടപ്പുറം പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം ഗവ. ഫിഷറീസ് യു.പി സ്കൂൾ പുതിയങ്ങാടിയിൽ പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. അധ്യയനവർഷത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള കലണ്ടർ പരിപാടിയിൽ അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷമാരായ വി.പി. മൻസൂറലി, ശുഭ ജയൻ, അംഗങ്ങളായ പി.എ. മുഹമ്മദ്, എ.വി. അബ്ദുൽ ഗഫൂർ, ഒ.എസ്.എ പ്രതിനിധികളായ പൂക്കോയ തങ്ങൾ, സുബൈർ തങ്ങൾ, സാലിഹ് തങ്ങൾ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ബൈജു സ്വാഗതവും അധ്യാപിക ശ്രീജ നന്ദിയും പറഞ്ഞു.
മന്ദലാംകുന്ന്: ഗവ. ഫിഷറീസ് യു.പി സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് അംഗം അസീസ് മന്ദലാകുന്ന് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു.എൽ.എസ്.എസ് ജേതാവ് പി.എൻ. മുഹമ്മദ് നസ് വാന് മദർ പി.ടി.എ വൈസ് പ്രസിഡന്റ് റാമിയ ബഷീർ ഉപഹാരം നൽകി. നവാഗത വിദ്യാർഥികൾക്ക് സൗഹൃദം മന്ദലാകുന്ന് നൽകിയ ഉപഹാരം ഭാരവാഹികളായ മൂസ ആലത്തയിൽ, യഹിയ മന്ദലാംകുന്ന്, ആർ.എസ്. ഷക്കീർ എന്നിവർ ചേർന്ന് നൽകി.
വടക്കാഞ്ചേരി: ഹെവൻസ് പ്രീ സ്കൂൾ നോവലിസ്റ്റ് റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെവൻസ് പ്രീ സ്കൂൾ ചെയർമാൻ പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.യു. പ്രദീപ്, ബുഷ്റ റഷീദ്, മസ്ജിദുന്നൂർ ഖതീബ് ഹംസ ആലവി എന്നിവർ ആശംസകൾ നേർന്നു. അഷ്റഫ് മങ്ങാട് സ്വാഗതവും എൻ.എ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
വടക്കേക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം ഗവ. എച്ച്.എസ്.എസ് കൊച്ചന്നൂർ ഹൈസ്കൂളിൽ എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത അധ്യക്ഷത വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പള്ളിക്കര, വടക്കേക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. റഷീദ്, എ.ഇ.ഒ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക എ.വി. സുമംഗലി, അധ്യാപിക കെ.എസ്. ഹസീന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.വി. അജിത പി സ്വാഗതവും പി.ടി.എ പ്രസിഡന്റ് നൗഫൽ നന്ദിയും പറഞ്ഞു.
കുന്നംകുളം: വടുതല ഗവ. യു.പി സ്കൂളിൽ പ്രവേശനോത്സവം നഗരസഭ കൗൺസിലർ ഷക്കീന മിൽസ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മൊയ്തീൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ.എസ്. സുജീഷ് മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ ഷനോഫ്, എം.പി.ടി.എ പ്രസിഡന്റ് സുധ എന്നിവർ സംസാരിച്ചു. ഫൈസൽ, ചന്ദ്രൻ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക രേഖ സ്വാഗതവും അധ്യാപിക മുനീബ നന്ദിയും പറഞ്ഞു.
പഴഞ്ഞി: പെരുന്തുരുത്തി എയ്ഡഡ് സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മനോഹരൻ ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി സെക്രട്ടറി ഷാജി ജോർജ് ചീരൻ അധ്യക്ഷത വഹിച്ചു. പെരുന്തുരുത്തി മാർ ബാസേലിയോസ് പള്ളി വികാരി ഫാ. ഡോ. സണ്ണി ചാക്കോ പഠനക്കിറ്റ് ഉൾപ്പെടെ സമ്മാനങ്ങൾ വിതരണം ചെയ്തു. ജ്യോതി ബിനീഷ്, അധ്യാപിക സ്മിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സുജ സി. ജോർജ് സ്വാഗതവും അധ്യാപിക സോഫി നന്ദിയും പറഞ്ഞു.
വടക്കാഞ്ചേരി: ഗവ. ബോയ്സ് എൽ. പി സ്കൂൾ പ്രവേശനോത്സവം നഗരസഭ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിറാജ് മാരാത്ത് അധ്യക്ഷനായി. ബാഗ് വിതരണോദ്ഘാടനം വി. അനിരുദ്ധൻ നിർവഹിച്ചു. അജീഷ് കർക്കിടകത്ത് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക വഹീദ, പി.ടി.എ വൈസ് പ്രസിഡന്റ് അഭിജിത് കെ. ദീപക്, എം.പി.ടി.എ പ്രസിഡന്റ് അപർണ, ലീലാംബിക ടീച്ചർ എന്നിവർ സംസാരിച്ചു.
ചെറുതുരുത്തി: പഴയന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ബ്ലോക്കുതല പ്രവേശനോത്സവം കിള്ളിമംഗലം ഗവ. യു.പി സ്കൂളിൽ നടന്നു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. മായ മുഖ്യാതിഥിയായി.
കുന്നംകുളം: ഗവ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗായകൻ സന്നിധാനന്ദൻ മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി. സോമശേഖരൻ, പി.കെ. ഷബീർ, കൗൺസിലർ ലബീബ് ഹസ്സൻ, ഡി.പി.ഒ ഇ. ശശീധരൻ, ഡി.ഇ.ഒ നസീർ, പ്രിൻസിപ്പൽ വി.ബി. ശ്യാം, എച്ച്.എം കെ.കെ. മഞ്ജുള, എസ്. ശ്രീജ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. എ.ഇ.ഒ എ. മൊയ്തീൻ സ്വാഗതവും ബി.ആർ.സി ബി.പി.സി ഡോ. പി. ലിജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.