ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പോലീസിെൻറയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ തീരമേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കടപ്പുറം ഗവൺമെൻറ് ഹൈസ്കൂളിലാണ് ഇവർക്കുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
പുത്തൻകടപ്പുറം മേഖലയിൽ കടലേറ്റം ഉണ്ടെങ്കിലും നിലവിൽ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമില്ല. അത്യാവശ്യ ഘട്ടം വന്നാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. നിലവിൽ ഉപ്പുവെള്ളം കയറി കുടിവെള്ള പ്രശ്നം നേരിടുന്ന 28, 32 എന്നീ വാർഡുകളിലെ വീടുകൾക്ക് നഗരസഭ കുടിവെള്ളം എത്തിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. ചാവക്കാട് പോലീസ്, കോസ്റ്റൽ പോലീസ് എന്നിവരുടെ സഹായത്തോടെ ജനങ്ങൾക്ക് മാറി താമസിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മൈക്ക് അനൗൺസ്മെന്റ് മുഖേന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.