ചാവക്കാട്: 12കാരികക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 70 കാരന് ജീവപര്യന്തം 64 വർഷം കഠിനതടവിനും 5.25 ലക്ഷം പിഴയും വിധിച്ചു. തിരുവത്ര ഇ.എം.എസ് നഗർ റമളാൻ വീട്ടിൽ മൊയ്തു റമളാനെയാണ് (70) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം അഞ്ചുവർഷം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധിച്ചു. 2017 ഏപ്രിലിൽ ഒരു ദിവസവും 2021ഫെബ്രുവരിയിലും ജൂണിലും പ്രതി ആവർത്തിച്ചുള്ള ലൈംഗികാതിക്രമം നടത്തുകയും പ്രതിയുടെ മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, സി. നിഷ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.