ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് ചാ​വ​ക്കാ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ൺ​ഗ്ര​സിന്റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണം മൃ​ദു ഹി​ന്ദു​ത്വം​ -മു​ഖ്യ​മ​ന്ത്രി

ചാ​വ​ക്കാ​ട്: തീ​വ്ര​ഹി​ന്ദു​ത്വ​ത്തെ മൃ​ദു ഹി​ന്ദു​ത്വം കൊ​ണ്ട് നേ​രി​ട്ട​തും ത​ാൻ​പോ​രി​മ​യു​മാ​ണ് വ​ട​ക്കേ ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് ചാ​വ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. യു.​ഡി.​എ​ഫി​ന് 18 എം.​പി​മാ​രു​ണ്ടാ​യി​ട്ടും ഒ​രാ​ൾ പോ​ലും ലോ​ക്സ​ഭ​യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി സം​സാ​രി​ക്കു​ന്നി​ല്ല.

പ്ര​ള​യ​കാ​ല​ത്ത് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട അ​ർ​ഹ​ത​പ്പെ​ട്ട സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റം​തി​രി​ഞ്ഞ് നി​ന്നി​ട്ടു​പോ​ലും അ​തി​നെ​തി​രെ ശ​ബ്ദി​ക്കാ​ൻ യു.​ഡി.​എ​ഫി​ലെ ഒ​രൊ​റ്റ എം.​പി പോ​ലും മു​ന്നോ​ട്ട് വ​ന്നി​ല്ല.

ഓ​ഖി, പ്ര​ള​യം, കോ​വി​ഡ് ഉ​ൾ​പ്പെ​ടെ ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ൾ ന​മു​ക്ക് നേ​രി​ടേ​ണ്ടി വ​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും ലോ​കം ശ്ര​ദ്ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി സ്ഥാ​പി​ച്ച​ത്. ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കും കേ​ര​ള​ത്തി​ലാ​ണ്. ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​മേ പ​റ​ഞ്ഞി​ട്ടു​ള്ളൂ. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​ത് ജ​ന​ം തി​രി​ച്ച​റി​ഞ്ഞു എ​ന്ന​താ​ണ് ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ വി​ജ​യം കാ​ണി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, പി. ​പ്ര​സാ​ദ്, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഡി. ​ഷാ​ജി​മോ​ൻ സ്വാ​ഗ​ത​വും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ജ പ്ര​ശാ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു.

അ​ർ​ഹ​ത​പ്പെ​ട്ട കേ​ന്ദ്ര ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ല’

കു​ന്നം​കു​ളം: ന​മ്മു​ടെ നാ​ടി​ന്റെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന് സ​ഹാ​യ​ക​ര​മാ​യ ധ​ന​സ​ഹാ​യം പോ​ലും കൃ​ത്യ​മാ​യി ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി. കു​ന്നം​കു​ളം ചെ​റു​വ​ത്തൂ​ർ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന നി​യോ​ജ​ക​മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ത്തി​നും അ​ക്കാ​ദ​മി​ക് മി​ക​വും മെ​ച്ച​പ്പെ​ടു​ത്താ​നാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ഞ്ച് ല​ക്ഷം കു​ട്ടി​ക​ൾ കൊ​ഴി​ഞ്ഞ് പോ​യ സ്ഥാ​ന​ത്ത് 10 ല​ക്ഷം കു​ട്ടി​ക​ൾ പു​തു​താ​യി സ്കൂ​ളി​ൽ വ​ന്നു ചേ​ർ​ന്നു. ഇ​തി​ന് ഏ​റ്റ​വും അ​ധി​കം സ​ഹാ​യി​ച്ച​ത് കി​ഫ്ബി​യി​ലൂ​ടെ​യു​ള്ള പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​മാ​ണ്. ആ​രോ​ഗ്യ​രം​ഗ​വും ഏ​ഴ​ര വ​ർ​ഷം മു​മ്പ് ത​ക​ർ​ന്ന​ടി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക​ളെ മി​ക​വു​റ്റ​താ​ക്കാ​ൻ ആ​ർ​ദ്രം പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ചു-​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ.​സി മൊ​യ്തീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന സെ​മി​നാ​റി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള വി​ക​സ​ന രേ​ഖ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സീ​ത ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ. വി​നീ​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, സ​ജി ചെ​റി​യാ​ൻ, ജെ. ​ചി​ഞ്ചു​റാ​ണി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. ഹ​രീ​ഷ് സ്വാ​ഗ​ത​വും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സീ​ത ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പരക്കെ കരിങ്കൊടി; അറസ്റ്റ്, ഉപരോധം, തടങ്കൽ

ചെ​റു​തു​രു​ത്തി: ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ വ​ന്ന മു​ഖ്യ​മ​ന്ത്രി​യ്ക്കും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു. പ്ര​വ​ർ​ത്ത​ക​ർ മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​ക്കോ​ട് വെ​ച്ച് ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ഖി​ലാ​ഷ് പാ​ഞ്ഞാ​ൾ, കെ.​എ​സ്.​യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ല​വി ദേ​ശ​മം​ഗ​ലം, ഗ​ണേ​ഷ് ആ​റ്റൂ​ർ, യു. ​അ​ബ്ദു​ല്ല, ശ്രീ​ജി​ത്ത് മാ​യ​ന്നൂ​ർ, സാ​രം​ഗ് തി​രു​വി​ല്വാ​മ​ല, ധ​നീ​ഷ് പ​ഴ​യ​ന്നൂ​ർ, വി​ഷ്ണു മ​ഠ​ത്തി​ലാ​ത്ത്, ഷാ​ജി മോ​ഹ​ൻ, സൂ​ര​ജ്, റി​ൻ​ഷാ​ദ് ത​ല​ശ്ശേ​രി, പി. ​ബ്ര​ഹ്മ​ദ​ത്ത​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ചാ​വ​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യ മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​ന ര​വി​ശ​ങ്ക​ർ, ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ ബേ​ബി ഫ്രാ​ൻ​സി​സ്, ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ റ​ജീ​ന പൂ​ക്കോ​ട്, എം.​ബി. രാ​ജ​ല​ക്ഷ്മി, ചാ​വ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ല നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​തു​വ​ട്ടൂ​ർ സെ​ന്‍റ​റി​ൽ വെ​ച്ചാ​ണ് ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു.

ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്നു 

വ​ട​ക്കാ​ഞ്ചേ​രി: ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വ​ള്ളൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 120ഓ​ളം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എ​ൻ. വൈ​ശാ​ഖ്, സ​ന്ധ്യ കൊ​ട​ക്കാ​ട​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ശ്രീ​നേ​ഷ് ശ്രീ​നി​വാ​സ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി സ​ജി​ത്ത് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ച്ചേ​രി: കേ​ച്ചേ​രി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രി​ങ്കൊ​ടി വീ​ശി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​തി​ഷേ​ധി​ച്ചു. ചൂ​ണ്ട​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റും ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ ധ​നേ​ഷ് ചു​ള്ളി​ക്കാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ വി​ല്യം​സ്, ഗ്രീ​ഷ്മ സു​രേ​ഷ്, ശ​ര​ത്ത് എ​ന്നി​വ​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് രേ​ഷ്മ സ​തീ​ഷ്, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രോ​ഷി​ത് ഒ.​ആ​ർ. കി​സാ​ഫ് ക​രി​ക്കാ​ട്, കാ​ട്ട​കാ​മ്പാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷ​ഹീ​ർ, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി നി​ഷ ജ​യേ​ഷ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജ​യ​ന്തി, ആ​ബി​ദ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്നി​ത്ത​ട​ത്തി​നും മ​ര​ത്തം​കോ​ടി​നു ഇ​ട​യി​ൽ വെ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ണ്ടാ​യി​രു​ന്ന ബ​സി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യ അ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മ​ഹേ​ഷ്, ക​ട​വ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹ​ക്കീം എ​ന്നി​വ​ര​ട​ക്കം ഇ​രു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​രെ എ​രു​മ​പ്പെ​ട്ടി, കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

എ​രു​മ​പ്പെ​ട്ടി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ബ​സ്സി​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ കാ​ത്തു​നി​ന്ന കോ​ൺ​ഗ്ര​സ് - യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ച്ചു. ക​രി​യ​ന്നൂ​ർ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ക​രി​ങ്കൊ​ടി​യു​മാ​യി സം​ഘം ചേ​ർ​ന്ന് നി​ന്ന 11 പേ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ൺ​ഗ്ര​സ്സ് നേ​താ​ക്ക​ളാ​യ പി.​എ​സ്. സു​നീ​ഷ്, എ​ൻ.​കെ. ക​ബീ​ർ, അ​മ്പ​ല​പ്പാ​ട്ട് മു​ര​ളീ​ധ​ര​ൻ, എം.​സി ഐ​ജു, ന​ജീ​ബ് കൊ​മ്പ​ത്തേ​യി​ൽ, ഷി​യാ​സ് ചി​റ്റ​ണ്ട, എം.​എം. നി​ഷാ​ദ്, സു​ജാ​ത എ​രു​മ​പ്പെ​ട്ടി, വി​മ​ൽ ശ​ങ്ക​ർ, റ​സാ​ഖ് എ​ന്നി​വ​രെ​യാ​ണ് ത​ട​ങ്ക​ലി​ൽ വെ​ച്ച​ത്. കു​ണ്ട​ന്നൂ​രി​ൽ ഷാ​ജ​ൻ കു​ണ്ട​ന്നൂ​ർ, ഫ്രി​ജോ വ​ട​ക്കൂ​ട്ട്, ഡോ​ൺ ഡേ​വീ​ഡ് എ​ന്നി ​കോ​ൺ​ഗ്ര​സുകാരെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ച്ച​​​ു.

തൃശൂർ: പ്രതിഷേധമുണ്ടാവുമെന്ന സൂചനയിൽ ഫാം ഡി ഡോക്ടേഴ്സ് അസോസിയേഷൻ നേതാവിനെയും കരുതൽ തടങ്കലിലാക്കി പൊലീസ്. അസോ. പ്രസിഡൻറ് സൈമൺ ജോഷ്വയെ ആണ് വിയ്യൂർ പൊലീസ് പുലർച്ചെ വീട്ടിൽ നിന്നും കരുതൽ തടങ്കലിലെടുത്തത്.  

മു​ഖ്യ​മ​ന്ത്രി ഒ​ന്നു കേ​ൾ​ക്ക​ണേ...തോം​സി​ക്ക് ഒ​ന്നും കേ​ൾ​ക്കാ​നാ​വി​ല്ല; കോ​ക്ലി​യ​ർ ഇംപ്ലാന്റ് ത​ക​രാ​റി​ലാ​യ വി​ദ്യാ​ർ​ഥി​നി ന​വ​കേ​ര​ള സ​ദ​സ്സി​ൽ

ചാ​വ​ക്കാ​ട്: കോ​ക്ലി​യ​ർ ഇംപ്ലാന്റ് ത​ക​രാ​റി​ലാ​യ നി​ര​വ​ധി പേ​ർ അ​പേ​ക്ഷ​യു​മാ​യി ന​വ​കേ​ര​ള സ​ദ​സ്സി​ലെ​ത്തി. പാ​വ​റ​ട്ടി സി.​കെ.​സി ജി.​എ​ച്ച്.​എ​സ് സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ചി​റ്റി​ല​പ്പ​ള്ളി മൂ​ക്ക​ൻ ബെ​ൻ​സ​ന്റെ മ​ക​ളു​മാ​യ തോം​സി​യു​ടെ അ​പേ​ക്ഷ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. തോം​സി​യു​ടെ മാ​താ​വും പി​താ​വും കേ​ൾ​വി ശ​ക്തി​യും സം​സാ​ര ശേ​ഷി​യു​മി​ല്ലാ​ത്ത​വ​രാ​ണ്. തോം​സി​യും അ​നു​ജ​ത്തി​യും ജ​ന്മ​ന കേ​ൾ​വി ശ​ക്തി​യി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു.

ഇ​രു​വ​രും കോ​ക്ലി​യ​ർ ഇം​പ്ലാ​ന്റേ​ഷ​ൻ ചെ​യ്ത​വ​രാ​ണ്. 2012ൽ ​ര​ണ്ടാം വ​യ​സ്സി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘ശ്രു​തി​ത​രം​ഗം’ പ​ദ്ധ​തി​യി​ൽ കോ​ക്ലി​യ​ർ ഇം​പ്ലാ​ന്റേ​ഷ​ൻ ചെ​യ്ത​ത്. അ​ഡ്വാ​ൻ​സ്ഡ് ബ​യോ​ണി​ക്സ് ക​മ്പ​നി​യു​ടെ ഹാ​ർ​മ​ണി എ​ന്ന മോ​ഡ​ൽ കോ​ക്ലി​യ​റാ​ണ് ഇ​വ​ർ​ക്കെ​ല്ലാം പി​ടി​പ്പി​ച്ച​ത്. ഈ ​മോ​ഡ​ൽ ഇ​പ്പോ​ൾ നി​ല​വി​ലി​ല്ല. ഇ​തി​ന്റെ മു​ഖ്യ ഉ​പ​ക​ര​ണ​മാ​യ പ്രൊ​സ​സ​ർ ആ​റ് മാ​സം മു​മ്പ് ത​ക​രാ​റി​ലാ​യ​താ​യി തോം​സി പ​റ​ഞ്ഞു. അ​തോ​ടെ കേ​ൾ​വി ശ​ക്തി​യു​മി​ല്ലാ​താ​യി.

മ​റ്റേ​തെ​ങ്കി​ലും മോ​ഡ​ലി​ലേ​ക്ക് അ​പ്ഡേ​ഷ​ൻ ചെ​യ്താ​ൽ ശ​രി​യാ​കു​മെ​ന്നാ​ണ് തോം​സി​യു​ടെ മാ​തൃ​സ​ഹോ​ദ​ര​ൻ ജെ​ഫി​ൻ ജോ​ണി പ​റ​യു​ന്ന​ത്. അ​തി​ന് നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ടും​ബ​മാ​ണ് തോം​സി​യു​ടേ​ത്. സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി​ക്ക് നേ​ര​ത്തെ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്ത് 4000ലേ​റെ പേ​രു​ണ്ട് കോ​ക്ലി​യ​ർ ഇം​പ്ലാ​ന്റേ​ഷ​ൻ ക​ഴി​ഞ്ഞ​വ​ർ. 500ഓ​ളം പേ​ർ തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ 40 പേ​രു​ണ്ടെ​ന്ന്​ ഇ​വ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഏ​രി​യ പ്ര​സി​ഡ​ൻ​റ് പു​ന്ന​യൂ​ർ​ക്കു​ളം ച​മ്മ​ന്നൂ​ർ സ്വ​ദേ​ശി​ കോ​ട്ട​ത്ത​റ​യി​ൽ ജ​മാ​ൽ പ​റ​യു​ന്നു.

നവകേരള സദസ്സിന്​ സൗജന്യ ഓട്ടോ സേവനം

തൃ​പ്ര​യാ​ർ: തൃ​പ്ര​യാ​റി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന് ഓ​ട്ടോ-​ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വേ​ഴ്സ് യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഘോ​ഷ​യാ​ത്ര ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​സി. പ്ര​സാ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ എം.​എം. ദി​ൽ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര കെ.​സി. പ്ര​സാ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

സി.​ജി. ദാ​സ​ൻ, ഇ.​വി. ധ​ർ​മ​ൻ, കെ.​വി. സ​ജീ​വ​ൻ, എ​ൻ.​വി. ഗോ​പി നാ​ഥ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര​ക്കാ​യി 20 ഓ​ട്ടോ​ക​ൾ സേ​വ​നം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഘോഷയാത്ര നടത്തി

തൃ​പ്ര​യാ​ർ: നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ളി​ക്കു​ളം, വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രും ഐ.​സി.​ഡി.​എ​സ് ജീ​വ​ന​ക്കാ​രും ഘോ​ഷ​യാ​ത്ര ന​ട​ത്തി. നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​ആ​ർ. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ല്ലി​ക ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശു​ഭ നാ​രാ​യ​ണ​ൻ, നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ര​ജ​നി ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജൂ​ബി പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നവകേരള സദസ്സ്; തൃപ്രയാറിൽ ഇന്ന് ഗതാഗത നിയന്ത്രണം

തൃ​പ്ര​യാ​ർ: തൃ​പ്ര​യാ​റി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഉ​ച്ച​ക്ക് ഒ​ന്ന്​ മു​ത​ൽ ഹൈ​വേ​യി​ൽ വ​ട​ക്ക് നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​ടാ​ന​പ്പ​ള്ളി, പ​ത്താം​ക​ല്ല്, ത​ളി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കി​ഴ​ക്കോ​ട്ട് തി​രി​ഞ്ഞ് കി​ഴ​ക്കേ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ൽ പ്ര​വേ​ശി​ച്ച് തൃ​പ്ര​യാ​ർ പോ​ളി സെ​ന്റ​ർ വ​ഴി പു​ളി​ഞ്ചോ​ട് വ​ഴി എ​ട​മു​ട്ടം ഹൈ​വേ​യി​ലൂ​ടെ പോ​ക​ണം.

വ​ട​ക്ക് ഭാ​ഗ​ത്ത് ചേ​റ്റു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ പാ​ല​പ്പെ​ട്ടി വ​ള​വി​ൽ പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​ഞ്ഞ് പ​ടി​ഞ്ഞാ​റെ ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ത​ളി​ക്കു​ളം വ​ഴി വാ​ടാ​ന​പ്പ​ള​ളി ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. തൃ​പ്ര​യാ​ർ കി​ഴ​ക്ക് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ എ​ൻ.​ഇ.​എ​സ് ജ​ങ്ഷ​ന്​ സ​മീ​പം സ്വ​കാ​ര്യ പാ​ർ​ക്കി​ങ്ങ് ഗ്രൗ​ണ്ടി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി അ​വി​ടെ നി​ന്നും സ​ർ​വി​സ് ആ​രം​ഭി​ക്ക​ണം.

മ​റ്റു വാ​ഹ​ന​ങ്ങ​ൾ തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത​ല്ല. തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ലും പ​രി​സ​ര​ത്തും പാ​ർ​ക്കി​ങ്ങ് അ​നു​വ​ദി​ക്കി​ല്ല.

Tags:    
News Summary - Soft Hinduism is the reason for Congress's defeat - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.