ചാവക്കാട്: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ചാവക്കാട് മേഖലയിൽ പകലും പ്രകാശം പരത്തി തെരുവുവിളക്കുകൾ. കെ.എസ്.ഇ.ബി പുന്നയൂർക്കുളം, ചാവക്കാട്, മണത്തല സെക്ഷൻ പരിധികളിലാണ് 24 മണിക്കൂറും തെരുവ് വിളക്കുകൾ കത്തി ഊർജം പാഴാകുന്നത്.
ഒരുമാസത്തിലേറെയായി ഈ രീതി തുടരുകയാണ്. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകൻ പലപ്പോഴായി അധികൃതരെ വിളിച്ചറിയിച്ചിട്ടും നടപടിയില്ല.
മലപ്പുറം-തൃശൂർ ജില്ല അതിർത്തിയായ അണ്ടത്തോട് തങ്ങൾപ്പടി മുതൽ ദേശീയപാതയോരത്തെ വൈദ്യുതിക്കാലുകളിൽ തിരുവത്രവരെയും പകലും വ്യത്യാസമില്ലാതെ വൈദ്യുതി പാഴാവുകയാണ്. പോക്കറ്റു റോഡുകളിലും ബീച്ച് റോഡുകളിലും ഇതേ സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.