ദേ​ശീ​യ​പാ​ത​യി​ൽ മ​ന്ദ​ലാം​കു​ന്ന് സെ​ന്റ​റി​ലു​ണ്ടാ​യ ക​െ​ണ്ട​യ്ന​ർ ലോ​റി അ​പ​ക​ടം

കണ്ടെയ്നർ ലോറി വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു

ചാവക്കാട്: ദേശീയപാതയിൽ കെണ്ടയ്നർ ലോറി നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു. ഞായറാഴ്ച പുലർച്ച മന്ദലാംകുന്ന് സെന്ററിലാണ് അപകടം.

കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബി.എച്ച്.ആർ ലോജിസ്റ്റിക് കമ്പനിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് നിയന്ത്രണംവിട്ട് അപകടം പറ്റിയ ടെമ്പോ റോഡരികിൽനിന്ന് കൊണ്ടുപോവാതെ കിടന്നിരുന്നു.

വെദ്യുതിത്തൂണുകളിൽ ഇടിച്ച കെണ്ടയ്നർ ലോറി ടെമ്പോയിലിടിച്ച് കാത്തിരിപ്പുകേന്ദ്രവും തകർത്ത് തൊട്ടടുത്ത കടയിലേക്ക് കയറിയാണ് നിന്നത്. സംഭവസമയം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണെമന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്കുമുമ്പ് അപകടം പറ്റിയ ടെമ്പോ റോഡരികിൽനിന്ന് കൊണ്ടുപോവാത്തതിൽ നാട്ടുകാരിൽ പ്രതിഷേധമുണ്ട്. 

Tags:    
News Summary - The container hitted down electricity post and bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.