ചാവക്കാട്: ജില്ലയിലെ ആദ്യ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗനിർണയവും തുടർചികിത്സയും ഭക്ഷണനിയന്ത്രണ കൗൺസിലിങും ഫിസിയോതെറാപ്പിയും ഉൾപ്പെടെയുള്ള സേവനങ്ങളാണ് ക്ലിനിക്കിൽ ലഭ്യമാക്കുക. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി. സജീവ്കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ. മുബാറാക്, സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന സലീം, പി.എസ്. അബ്ദുൽ റഷീദ്, ബുഷ്റ ലത്തീഫ്, എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർ എം.ബി. പ്രമീള, ജില്ല മെഡിക്കൽ ഓഫിസർ ടി.പി ശ്രീദേവി, ആശുപത്രി സൂപ്രണ്ട് ഷാജൻ കുമാർ, നഗരസഭ സെക്രട്ടറി എം. എസ് ആകാശ്, നഗരസഭ അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.പി. റിഷ്മ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.