ചാവക്കാട്: തിരുവത്രയിൽ പള്ളിയിലും പലചരക്ക് കടയിലും കവർച്ചശ്രമം. മോഷ്ടാവിെൻറ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞു. തിരുവത്ര കോട്ടപ്പുറം സലഫി മസ്ജിദ്, സമീപത്തെ ആലത്തയിൽ മുദ്രിക്കത്തിെൻറ പലചരക്കുകട എന്നിവിടങ്ങളിലാണ് കവർച്ചശ്രമുണ്ടായത്.
തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ചാവക്കാട് ഭാഗത്തുനിന്ന് കാറിലെത്തിയ യുവാവാണ് ശ്രമം നടത്തിയത്. മുഖത്ത് മസ്ക്കും മഞ്ഞ ടീ ഷർട്ടും നീല ജീൻസും ധരിച്ച് കൈയിൽ ഇരുമ്പ് വടിയുമായാണ് ഇയാൾ ഷട്ടർ തുറന്ന് കടയിൽ കയറിയത്.
കടയിൽ പണം സൂക്ഷിക്കാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടില്ല. പിന്നീട് സലഫി മസ്ജിദിൽ കയറിയ മോഷ്ടാവ് ഷൂട്ട് പൊളിക്കാൻ ശ്രമിക്കുന്ന ദൃശ്യവും കാമറയിൽ പതിഞ്ഞിട്ടുണ്ട്. ചാവക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.