ചാവക്കാട്: നഗരത്തിൽ ഓട്ടോ തൊഴിലാളിയെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.
തെക്കഞ്ചേരി സ്വദേശികളായ നമ്പിശ്ശേരി ഷഹീർ (35), വലവീട് മണികണ്ഠൻ (28), കടപ്പുറം തൊട്ടാപ്പ് ഐക്കൽമാടം വീട്ടിൽ അഫ്നാസ് (28) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മണത്തല വൈശ്യംവീട്ടിൽ കബീറിെൻറ മകൻ അമീറിനെയാണ് (25) സംഘം ആയുധംകൊണ്ട് ആക്രമിച്ചത്. അമീറിെൻറ കൂട്ടുകാരയും പരിക്കുണ്ട്.
കഴിഞ്ഞ 10ന് ഉച്ചക്കുശേഷം ചാവക്കാട് ബസ്സ്റ്റാൻഡ് പരിസരത്തെ കൈരളി ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. സംഘം ബഹളംവെച്ചത് ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണമെന്നും നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ ഇവർ ചാവക്കാട്, തെക്കഞ്ചേരി മേഖലകളിൽ ജനങ്ങൾക്ക് ഭീഷണിയാണെന്നും പലതവണ ജയിൽ ശിക്ഷ അനുഭവിക്കുകയും കഞ്ചാവും മറ്റു ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടവരുമാണെന്നും പൊലീസ് അറിയിച്ചു.
ചാവക്കാട് എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ്, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ബിന്ദുരാജ്, സി.പി.ഒമാരായ ജയകൃഷ്ണൻ, സാബിർ, വിവേക്, റനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിജിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.