ചാവക്കാട്: ശക്തമായ മഴയിൽ കൂറ്റൻ കാറ്റാടി മരം വീടിനു മുകളിൽ കടപുഴകി വീണ് ഗൃഹനാഥക്കും മൂന്നുമക്കൾക്കും പരിക്കേറ്റു. എടക്കഴിയൂർ പഞ്ചവടി ബീച്ചിന് തെക്ക് പടിക്കാമണ്ണിൽ അബ്ദുൽ റസാഖിന്റെ ഓടുമേഞ്ഞ വീടാണ് തകർന്നത്. റസാഖിന്റെ ഭാര്യ ജസീന (35), മക്കൾ റജീന (16), റസാന (13), റിൻഷ(10) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച അർധ രാത്രിയിലാണ് സംഭവം. ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് വലിയ കാറ്റാടി മരം കടപുഴകി വീഴുകയായിരുന്നു.
മാതാവും മക്കളും ഉറക്കത്തിലായിരുന്നു. ചിതറി തെറിച്ച ഓടുകഷ്ണങ്ങൾ ദേഹത്ത് വീണാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വീട്ടിലെ ഉപകരണങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷയും വാർഡ് അംഗവുമായ ഷെമീം അഷറഫ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.