തിരുവത്ര ജമാഅത്ത് കമ്മിറ്റി: അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തണമെന്ന് ഹൈകോടതി

ചാ​വ​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​ന​കീ​യ ക​മ്മി​റ്റി വ​രു​ന്ന​ത് വ​രെ തി​രു​വ​ത്ര ജ​മാ​അ​ത്ത് ക​മ്മ​റ്റി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യോ​ഗി​ക്കാ​ൻ വ​ഖ​ഫ് ബോ​ർ​ഡി​നോ​ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 20 വ​ർ​ഷ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ത്ത തി​രു​വ​ത്ര ജ​മാ​അ​ത്ത് ക​മ്മി​റ്റി ന​ട​പ​ടി​ക്കെ​തി​രെ മ​ഹ​ല്ല് സം​ര​ക്ഷ​ണ സ​മി​തി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​സ്താ​ഖ്, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. വ​ഖ​ഫ് വ​സ്തു​വ​ക​ക​ളി​ൽ നി​ന്ന് ഒ​രു മ​ര​വും മു​റി​ച്ച് നീ​ക്കു​ന്നി​ല്ലെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

തി​രു​വ​ത്ര ജ​മാ​അ​ത്ത് ക​മ്മി​റ്റി മ​ര​ങ്ങ​ൾ മു​റി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​സ​ര​ത്ത് നി​ന്ന് നീ​ക്കു​ന്നി​ല്ലെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. തി​രു​വ​ത്ര മ​ഹ​ല്ല് സം​ര​ക്ഷ​ണ വേ​ദി​ക്ക് വേ​ണ്ടി വി.​കെ. അ​ഷ​റ​ഫ് ഹാ​ജി, കെ.​എ. പ​രീ​ത്, അ​ബ്ദു​ൽ മ​ജീ​ദ്, അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മ​ഹ​ല്ല് സം​ര​ക്ഷ​ണ സ​മി​തി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ സ​തീ​ശ​ൻ, ഡോ​ണ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

ത​ർ​ക്ക​ത്തി​ന് ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്റെ പ​ഴ​ക്കം

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര ജ​മാ​അ​ത്ത് ക​മ്മി​റ്റി​യി​ലെ ഭ​ര​ണ സം​ബ​ന്ധ​മാ​യ ത​ര്‍ക്ക​ത്തി​ന് ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​ണ് പ​ഴ​ക്കം. 2002 ലെ ​ജ​ന​റ​ല്‍ ബോ​ഡി തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ് ജ​മാ​അ​ത്ത് ക​മ്മി​റ്റി​യി​ലെ ചേ​രി​പ്പോ​രി​നും ത​ര്‍ക്ക​ത്തി​നും തു​ട​ക്ക​മാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ നി​ര​വ​ധി പാ​ന​ലു​ക​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഇ​തി​ൽ സ​മ​വാ​യ​മാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും തെ​ര​ഞ്ഞ​ടു​പ്പ് ന​ട​പ​ടി നി​ര്‍ത്തി​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ പ​ഴ​യ ക​മ്മി​റ്റി ര​ണ്ടാ​യി പി​ള​ര്‍ന്ന് അ​തി​ലൊ​രു വി​ഭാ​ഗം ക​മ്മി​റ്റി​യു​മാ​യി മു​ന്നോ​ട്ടു പോ​യി. ഇ​തേ തു​ട​ര്‍ന്നാ​ണ് നാ​ട്ടൂ​കാ​ര്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2009 ല്‍ ​വി​ഷ​യ​ത്തി​ൽ ഉ​ചി​ത ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി വ​ഖ​ഫ് ബോ​ര്‍ഡി​നോ​ട് നി​ർ​ദേ​ശി​ച്ചു. വ​ഖ​ഫ് ബോ​ര്‍ഡ് ഇ​രു ക​ക്ഷി​ക​ളു​ടെ​യും വാ​ദ​ങ്ങ​ള്‍കേ​ട്ട ശേ​ഷം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ തു​ട​ര്‍ന്ന് അ​ഡ്വ. ടി.​എ​ന്‍. സു​ജീ​ര്‍ റി​ട്ടേ​ണി​ങ് ഓ​ഫീ​സ​റാ​യെ​ത്തി ന​ട​പ​ടി ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ. ​ന​വാ​സ്, പി.​എം. ഹം​സ എ​ന്നി​വ​ര്‍ പ്ര​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യു​മാ​യി പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ല്‍ എ​തി​ര്‍ വി​ഭാ​ഗം ഇ​തി​നെ​തി​രെ പ​രാ​തി​യു​മാ​യി വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു.തി​രു​വ​ത്ര ജ​മാ​അ​ത്ത് പ​ള്ളി​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും സൊ​സൈ​റ്റി ആ​ക്റ്റ് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത തി​രു​വ​ത്ര ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ​യാ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​രു​ടെ വാ​ദം.

ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​തി​നാ​ല്‍ വി​ഷ​യ​ത്തി​ൽ വ​ഖ​ഫ് ബോ​ര്‍ഡി​ന് ഇ​ട​പ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പ​രാ​തി​ക്കാ​ർ ചൂ​ണ്ടി​കാ​ട്ടി. വാ​ദ​ങ്ങ​ള്‍ക്കൊ​ടു​വി​ൽ പ​ള്ളി​യും വ​സ്തു​വ​ക​ക​ളും വ​ഖ​ഫ് സ്വ​ത്തു​ക്ക​ളാ​ണെ​ന്ന് വ​ഖ​ഫ് ട്രി​ബ്യൂ​ണ​ല്‍ ജ​ഡ്ജ് എ​സ്.​എ​സ്. വാ​സ​ന്‍ 2017 ഒ​ക്ടോ​ബ​ര്‍ 18 ന് ​ഉ​ത്ത​ര​വി​ട്ടു. 1991 ലാ​ണ് സൊ​സൈ​റ്റി ആ​ക്റ്റ് പ്ര​കാ​രം തി​രു​വ​ത്ര ജ​മാ​അ​ത്ത് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​ത്.

എ​ന്നാ​ല്‍ പ​തി​റ്റാ​ണ്ടു​ക​ള്‍ക്ക് മു​മ്പേ പ​ള്ളി​യും വ​സ്തു​വ​ക​ക​ളും നി​ല​വി​ലു​ണ്ടാ​യി​രു​ന്നെ​ന്നും വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യി​ല്‍ റി​ട്ട് പെ​റ്റീ​ഷ​ന്‍ ന​ല്‍കി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വ​ഖ​ഫ് ബോ​ര്‍ഡി​ന്‍റെ ന​ട​പ​ടി പി​ന്നെ​യും ത​ട​ഞ്ഞു. ഇ​തി​നി​ടെ മൂ​ന്ന് വ​ട്ടം ഇ​ട​ക്കാ​ല മു​ത്ത​വ​ല്ലി​യേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​​ടെ​യാ​ണ് പ​ള്ളി പ​റ​മ്പി​ലെ അ​ഞ്ച് ല​ക്ഷ​ത്തി​ന്റെ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​ത്.

മു​ത്ത​വ​ല്ലി​യു​ടെ ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രെ ചാ​വ​ക്കാ​ട് പൊ​ലീ​സ് മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

Tags:    
News Summary - Tiruvathra Jamath Committee- High Court to appoint administrator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.