അറസ്റ്റിലായ ഷിനാജ്, രാജീവ്

ചാവക്കാട് മയക്ക് മരുന്ന്‌ വേട്ട; 10.30 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ചാവക്കാട്: 10.30 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവുമായി കാറിൽ യാത്ര ചെയ്ത രണ്ട് പേർ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയിൽ ഷിനാജ് (42), ആനിക്കലോടിയിൽ രാജീവ് (47) എന്നിവരെയാണ് ചാവക്കാട് പൊലീസ് നഗരത്തിൽ വെച്ച് പിടികൂടിയത്.

150 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും 90,000 രൂപയും ഒരു കത്തിയും ഇവരിൽ നിന്ന് പൊലീസ് പിടികൂടി.

ചാവക്കാട് ഇൻസ്പെക്ടർ എസ്.എ.ഒ കെ.എസ്. സെൽവരാജ്, ഗുരുവായൂർ കണ്ടാണശേരി എസ്.ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ അനസ്, രഞ്ജിത്ത് ലാൽ, അനു വിജയൻ എന്നിവരാണ് സംഘത്തെ പിടികൂടിയത്.

ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് പൊന്നാനിയിൽ വിതരണം ചെയ്ത ശേഷം ചാവക്കാട് നഗരത്തിൽ വിതരണത്തിനായി എത്തിച്ചപ്പോഴാണ് പൊലീസിൻറെ പിടിയിലായത്. ബുധനാഴ്ച്ച പുലർചെ അഞ്ചോടെയാണ് സംഭവം. പിടികൂടിയ എം.ഡി.എം.എക്ക് പത്ത് ലക്ഷം രൂപയും കഞ്ചാവിന് 30,000 രൂപയും വില വരുമെന്ന് ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ് പറഞ്ഞു.

Tags:    
News Summary - two arrested with MDMA in Chavakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.