ചാവക്കാട്: കാറിൽ കടത്തുന്നതിനിടെ മൂന്ന് ചാക്ക് ഹാൻസുമായി രണ്ടുപേർ അറസ്റ്റിൽ. പട്ടാമ്പി വല്ലപ്പുഴ ചാത്തങ്കുളം വീട്ടിൽ ഫഹദ് റെജി (30), പാലക്കാട് നെല്ലായ എഴുവന്തല കളത്തിൽ വീട്ടിൽ മുഹമ്മദ് ഷറഫുദ്ദീൻ (37) എന്നിവരെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. പൊതുവിവണിയിൽ 1.70 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നമാണ് കസ്റ്റഡിയിൽ എടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.30ഓടെ ചാവക്കാട് കോടതി പരിസരത്തുവെച്ചാണ് കാർ പിടികൂടിയത്. ചാവക്കാട് എസ്.എച്ച്.ഒ കെ.പി. ജയപ്രസാദിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിെൻറ ഡിക്കിയിൽനിന്ന് 4260 പാക്കറ്റ് ഹാൻസ് പിടികൂടിയത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് വിപുലമായ വാഹന പരിശോധനയാണ് മേഖലയിൽ നടത്തുന്നത്.
എസ്.ഐമാരായ സി.കെ. നൗഷാദ്, സി.കെ. രാജേഷ്, കെ. ഓമനക്കുട്ടൻ, എ.എസ്.ഐമാരായ സജിത്ത്, ബാബു, സി.പി.ഒമാരായ സിനീഷ്, ശരത്ത്, ആശിഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.