സ​ജി​ത്ത് കു​മാ​ർ, മു​സ്ത​ഫ

ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

ചാ​വ​ക്കാ​ട്: ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ 1.250 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​ട​പ്പു​റം തൊ​ട്ടാ​പ്പ് കു​റു​പ്പ​ൻ​വീ​ട്ടി​ൽ സ​ജി​ത്ത് കു​മാ​ർ (35), ഒ​റ്റ​പ്പാ​ലം ക​ട​ത്തോ​ട്ടി​ൽ മു​സ്ത​ഫ (21) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു​മ​ന​യൂ​ർ വി​ല്യം​സി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

സ​ജി​ത്ത് കു​മാ​ർ ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ആ​റോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ചാ​വ​ക്കാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത്, ബി​ജു, എ.​സ്.​ഐ ശ്രീ​ജി, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ നൗ​ഫ​ൽ, ഹം​ദ്, സ​ന്ദീ​പ്, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, പ്ര​ദീ​പ്, വി​നോ​ദ്, വി​നീ​ത്, അ​ഖി​ൽ, ന​സ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - Two youths arrested with cannabis smuggled in auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.