ചാവക്കാട്: നഫീസത്തുൽ മിസിരിയ ബ്ലോക്ക് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദിക്കാൻ ഭർത്താവും മുൻ പ്രസിഡൻറുമായ സി. മുസ്താഖലിയമെത്തി. ബ്ലോക്ക് പ്രസിഡൻറായി പ്രവർത്തിക്കുന്നതിനിടയിൽ പ്രഭാത സവാരിക്കിടെ പക്ഷാഘാതം വന്ന മുസ്താഖലി ചികിത്സയിലാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും കഴിയാത്ത അവസ്ഥ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് കഴിഞ്ഞ ഒന്നരമാസം മുമ്പാണ് മുസ്താഖലി തളർന്നുവീണത്. അദ്ദേഹം മത്സരിച്ചു ജയിച്ച വാർഡ് വനിത സംവരണമാക്കിയതോടെയാണ് ഭാര്യ നഫീസത്തുൽ മിസിരിയക്ക് മത്സരിക്കാൻ നറുക്ക് വീണത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിനുശേഷം വിജയപ്രഖ്യാപനം കഴിഞ്ഞയുടനെ മിസിരിയ കാറിൽ ഇരുന്ന ഭർത്താവിെൻറ അടുത്തേക്ക് ഓടിയെത്തി. മുസ്താഖലി തേങ്ങിക്കരഞ്ഞാണ് ഭാര്യയെ അഭിനന്ദിച്ചത്. മുസ്താഖലിക്കാപ്പം അദ്ദേഹത്തിെൻറ പിതാവ് ആദ്യകാല കോൺഗ്രസ് നേതാവ് കൂടിയായ സി. അബൂബക്കറും ഭാര്യ സൈനബയും സഹോദരൻ ദുബൈ ഇൻകാസ് സെക്രട്ടറിയായ സി. സാദിഖലിയും ഭാര്യയും സഹോദരിയും മക്കളുമെല്ലാം എത്തിയിരുന്നു. മരുമകൾക്ക് അമ്മായിയമ്മ ലഡു നൽകിയാണ് സന്തോഷം പങ്കിട്ടത്.
തെരഞ്ഞെടുപ്പിനുശേഷം കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞ സംഘടിപ്പിച്ചത്. എല്ലാവരും അങ്ങോട്ടേക്ക് നീങ്ങിയപ്പോൾ മുസ്താഖലി മാത്രം കാറിൽ തന്നെ ഇരുന്നു. ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥരും മുസ്താഖലിയെ കാണാനെത്തി ക്ഷേമമന്വേഷിച്ചു. തിരക്കെല്ലാമൊഴിഞ്ഞ് ഔദ്യോഗിക വാഹനത്തിൽ കയറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായ നഫീസത്തുൽ മിസിരിയ ഒറ്റക്ക് പോകുമ്പോൾ പിന്നാലെ മുസ്താഖലിയും കുടുംബാംഗങ്ങളും അവർ വന്ന വാഹനത്തിൽ പിന്തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.