ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പുത്തൻ കടപ്പുറം സ്വദേശി വലിയ പുരക്കൽ സലാഹുദ്ദീനാണ് (32) കുത്തേറ്റത്. പുത്തൻ കടപ്പുറം സ്വദേശികളായ ഷാഫി, ഹനീഫ എന്നിവരുമായുണ്ടായ തർക്കത്തിനിടെ വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം.
വയറിനും ഇടതുതുടക്കും പരിക്കേറ്റ സലാഹുദ്ദീനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതേച്ചൊല്ലിയാണ് വീണ്ടും സംഘർഷമുണ്ടായത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്. എന്നാൽ, ഇതിന് കോൺഗ്രസുമായോ പാർട്ടിയിലെ ഗ്രൂപ്പുമായോ ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.