വെ​ട്ടി​ക്കാ​ട്ടി​രി​യി​ൽ ലോ​റി​യുടെ പിറകിൽ ഇടിച്ച ബ​സ്

ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്

ചെ​റു​തു​രു​ത്തി: സ്വ​കാ​ര്യ​ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​രാ​യ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റേ മു​ക്കാ​ലി​ന് തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ വെ​ട്ടി​ക്കാ​ട്ടി​രി ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ടോ​റ​സ് ലോ​റി മു​ന്നി​ൽ വ​ന്ന വാ​ഹ​നം ബ്രേ​ക്ക് ചെ​യ്ത​തോ​ടെ​യും ടോ​റ​സ് ലോ​റി​യും ബ്രേ​ക്ക് ചെ​യ്യു​ക​യും പി​ന്നി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന് വ​ന്ന നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ക്കു​ക​യുമാ​യി​രു​ന്നു.

പി​ന്നി​ൽ വ​ന്നി​രു​ന്ന തൃ​ശൂ​രി​ൽ​നി​ന്ന് ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ​ബ​സ് നാ​ഷ​ന​ൽ പെർമിറ്റ് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മു​ന്നി​ലി​രു​ന്ന 10 ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ചെ​റി​യ​തോ​തി​ൽ പ​രി​ക്കു​പ​റ്റി. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ബ​സി​ന്റെ മു​ൻ​ഭാ​ഗ​വും നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ചെ​റു​തു​രു​ത്തി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 

Tags:    
News Summary - 10 injured in bus and lorry collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.