ചെറുതുരുത്തി: കുടുംബം മാസങ്ങളായി മനസ്സറിഞ്ഞ് ഭക്ഷണം കഴിച്ചിട്ട്, ഭക്ഷണം ഇല്ലാത്തതുകൊണ്ടല്ല, ശല്യക്കാരായ വവ്വാലുകളുടെ കാഷ്ടവും മൂത്രവും വീടിന്റെ മുന്നിലെ മരത്തിൽനിന്ന് വീണതിനെ തുടർന്നാണ് കഴിക്കാൻ പറ്റാതെയും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത വിഷമത്തിലാണ് വയോധികർ. ദേശമംഗലം പഞ്ചായത്തിലെ എട്ടാം വാർഡ് പള്ളം ആനങ്ങാട്ടുവളപ്പിൽ നാരായണൻകുട്ടി നായരുടെയും (70) ഭാര്യ ജാനകി അമ്മയുടെയും (70) ഒന്നരയേക്കർ പുരയിടത്തിലേ മരങ്ങളിലാണ് രണ്ടുമാസങ്ങൾക്കുമുമ്പ് വവ്വാലുകൾ കൂട്ടമായി എത്തിയത്. ആദ്യം വീടിന് മുന്നിലുള്ള പൂവമരത്തിലാണ് താമസമാക്കിയത്.
പിന്നീട് വളപ്പിലുള്ള റബർ മരങ്ങളുടെ മുകളിൽ താമസം മാറിയതോടെ വീട്ടുകാരുടെ ദുരിതം ആരംഭിച്ചു. കൂടാതെ രാത്രികളിൽ ശബ്ദവും വീട്ടുകാരുടെ ഉറക്കവും കൊടുത്തുന്നു. സമീപവാസികൾക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. പഞ്ചായത്ത് വനം വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, പഞ്ചായത്ത് പറയുന്നത് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും വകുപ്പിന്റെ കൈകളിലാണ് എന്നാണ് പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നോക്കി പോവുക മാത്രമാണ് ചെയ്തത്.
ഇനി ആരെ കണ്ടാലാണ് ഇത് ശരിയാവുക എന്നാണ് ഈ വയോധികർ ചോദിക്കുന്നത്. വവ്വാലുകളെ പേടിച്ച് പറമ്പിൽ പണിയെടുക്കാൻ ആളുവരാതെയായി. തൊഴിലുറപ്പ് തൊഴിലാളികൾ ഒരുദിവസം പണിക്കെത്തി. പിന്നീട് അവരും നിർത്തി. പറമ്പിലെ റബറിൽനിന്ന് മറ്റുമുള്ള വരുമാനമാണ് ജീവിത മാർഗം. അതുപോലും മുടങ്ങുന്ന സ്ഥിതിയാണ്. കിണർ കഷ്ടം വീഴാതിരിക്കാൻ വേണ്ടി വലിയൊരു സംഖ്യ കൊടുത്താണ് മൂടി ഇട്ടിരിക്കുന്നത്. മഴ പെയ്തതോടെ നിപ പോലുള്ള പകർച്ചവ്യാധികൾ പകരുമോ എന്ന പേടിയും ഇവർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.