ചെറുതുരുത്തി: മൂന്ന് വീട്ടിൽ താമസിക്കുന്ന ഇരട്ടകളായ ആറ് വിദ്യാർഥികൾ ഒരുമിച്ച് ഒന്നാം ക്ലാസിൽ ചേർന്നത് കൗതുകമായി. ഇവർക്ക് സ്കൂളും അധ്യാപകരും വൻ സ്വീകരണമാണ് നൽകിയത്. ചെറുതുരുത്തി ജി.എൽ.പി സ്കൂളിലാണ് സംഭവം. ചെറുതുരുത്തി താഴപ്പറ തെക്കേക്കരമേൽ വീട്ടിൽ ഷരീഫിന്റെയും ഫസീദയുടെയും മക്കളായ മുഹമ്മദ് റയ്യാനും മുഹമ്മദ് സയ്യാലും, ചെറുതുരുത്തി പള്ളം പുത്തൻപീടികയിൽ വീട്ടിൽ ഉനൈസിന്റെയും ഹാഷിറയുടെയും മക്കളായ ഹനാനയും റൈഹാനയും, ചെറുതുരുത്തി പാറക്കൽ വീട്ടിൽ റോഷിത്തിന്റെയും അമൃതയുടെയും മക്കളായ ഇസ്ഹനിയും ഇനിയയുമാണ് ആ ആറുപേർ. പൂക്കളും കേക്കും നൽകിയാണ് സ്കൂൾ അധികൃതർ ഇവരെ വരവേറ്റത്. പത്ത് വർഷ കൂടുതൽ വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പഠിക്കുന്നത് ചെറുതുരുത്തി ജി.എൽ.പി സ്കൂളിലാണ്. ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്നത് 170 വിദ്യാർഥികളാണ്. കഴിഞ്ഞവർഷം 152 പേരായിരുന്നു. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനവും ഇവിടെയാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.