ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി  

റാ​ഗി​ങ്; പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ​ക്രൂ​ര​മ​ർ​ദ​നം

ചെ​റു​തു​രു​ത്തി: ചെ​റു​തു​രു​ത്തി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വ​ര​വൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ​യും കൂ​ട്ടു​കാ​ര​നെ​യും റാ​ഗ് ചെ​യ്യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ക​ഴു​ത്തി​ന് പി​ൻ​ഭാ​ഗ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജൂ​ലൈ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വെ​ച്ച് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തി​നു പി​ൻ​ഭാ​ഗ​ത്തെ എ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ പ​രാ​തി​പ്പെ​ട്ടി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി​ എ​ടു​ത്തി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. ചെ​റു​തു​രു​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളോ​ട് ടി.​സി വാ​ങ്ങി വേ​റെ സ്കൂ​ളി​ൽ പോ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ിക ആ​ൻ​സി മാ​ത്യു പ​റ​ഞ്ഞു.

Tags:    
News Summary - Ragging -10th class student brutally beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.