ചെറുതുരുത്തി: മുള്ളൂർക്കര റെയിൽവെ സ്റ്റേഷനിലും തിരുവാണിക്കാവ് ക്ഷേത്രത്തിലും മോഷണം. ക്ഷേത്രത്തിൽ ഓട് പൊളിച്ച് കടന്ന് മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. പുറത്തുണ്ടായിരുന്ന ഭണ്ഡാരവും കുത്തിത്തുറന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
ബുധനാഴ്ച രാവിലെ ക്ഷേത്രം തുറക്കാൻ ചെന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 4000 രൂപ മോഷ്ടിച്ചതായി ഭാരവാഹികൾ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മുൻഭാഗത്തെ ഭണ്ഡാരവും പൊളിച്ചതായി കണ്ടത്. അതിൽ പണം ഉണ്ടാകുമെന്നാണ് ക്ഷേത്രം സെക്രട്ടറി പി.എസ്. രവീന്ദ്രൻ പറയുന്നത്. ഇവിടെ സി.സി.ടി.വി കാമറയുണ്ട്. വടക്കാഞ്ചേരി എ.എസ്.ഐ വി.കെ. ഹുസൈനാരും ടീമും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും എത്തി പരിശോധിച്ചു.
റെയിൽവേ സ്റ്റേഷനിലെ കരാർ തൊഴിലാളിയാണ് സ്റ്റേഷന്റെ മുൻ വാതിൽ പൂട്ടുപൊളിച്ച് തുറന്ന് കിടക്കുന്നത് കണ്ടത്. അവിടെനിന്ന് 100 രൂപയിലധികം പോയതായി പറയുന്നു. പൊലീസ് പരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് ആറ്റൂർ ഭാഗത്ത് രണ്ടു വീടുകളിൽ മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.