ചെറുതുരുത്തി: റോഡ് ടാറിങ് പൂർത്തിയായി രണ്ടുദിവസം കഴിയുംമുമ്പേ വീണ്ടും കുഴിയായി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഏഴ് സ്ഥലങ്ങളിൽ പൊട്ടി വെള്ളമൊഴുകിയതോടെയാണ് റോഡ് കുഴിയായത്. റോഡ് നിർമാണത്തിലെ അപാകതയിലും വാട്ടർ അതോറിറ്റിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ചെറുതുരുത്തി പൈങ്കുളം കിള്ളിമംഗലം റോഡാണ് രണ്ട് തവണ ടാറിങ് കഴിഞ്ഞ് രണ്ടുദിവസം ആയപ്പോൾ കിള്ളിമംഗലം മുതൽ കാറാത്തുപടി വരെ ഏഴ് സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി ജലം പാഴായി പോകുന്നത്.
പൈപ്പ് ശരിയാക്കണമെങ്കിൽ പുതിയ റോഡ് ആദ്യം കുത്തിപ്പൊളിക്കണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിയതിനുശേഷം ടാറിങ് നടത്തിയാൽ മതിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.