തൃശൂർ: ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പോക്‌സോ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് അതിജീവിതയുടെ മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജൂലൈ 31നാണ് പട്ടികജാതി വിഭാഗക്കാരിയായ 13കാരിക്ക് മുന്നിൽ അയൽവാസി നഗ്നതപ്രദർശനം നടത്തിയത്.
ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം നടന്നത് നെടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് പറഞ്ഞ് കേസ് അവിടേക്ക് മാറ്റി. ഇര പട്ടികജാതിയിൽപ്പെട്ടതാണെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇത് പ്രതിക്ക് അനുകൂലമായെന്നും അവർ പറഞ്ഞു.
അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രി, ദേശീയ, സംസ്ഥാന പട്ടികജാതി/ വർഗ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകും. പ്രതിയെ കേന്ദ്ര ഭരണത്തിലിരിക്കുന്ന പാര്‍ട്ടി സംരക്ഷിക്കുകയാണ്.
അറസ്റ്റ് ചെയ്തില്ലെങ്കില്‍ അന്വേഷണ ചുമതലയുള്ള എസ്.പിയുടെ ഓഫിസിന് മുന്നില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത അഡ്വ. സി.കെ. രാധാകൃഷ്ണൻ, ദലിത് കൂട്ടായ്മ നേതാവ് പി.കെ. ജയന്‍ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.