തൃശൂർ: നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗത്തിനിടയിലെ കൂട്ടത്തല്ലിൽ നടപടിയെടുത്ത് ഡി.സി.സി. ഡി.സി.സി സെക്രട്ടറിമാരായ എം.എൽ. ബേബി, ടി.എം. രാജീവ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് വിവാദ സംഭവമുണ്ടായത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ ചേർന്ന യോഗത്തിലാണ് നേതാക്കളുടെ നേതൃത്വത്തിൽ കൂട്ടത്തല്ലുണ്ടായത്. യോഗം അലങ്കോലപ്പെടുത്തുകയും സംഘർഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തത് പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സംഘർഷത്തിനും മർദനത്തിനും നേതൃത്വം കൊടുത്ത ഡി.സി.സി സെക്രട്ടറി എം.എൽ. ബേബിയും സംഘർഷാവസ്ഥ ഒഴിവാക്കാൻ ശ്രമിക്കേണ്ട ഡി.സി.സി സെക്രട്ടറി ടി.എം. രാജീവും ഇതിൽ കുറ്റക്കാരാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ഇത്തരം പ്രവൃത്തികൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതും തികഞ്ഞ അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ നിലപാടുമാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.