മേയർ എത്താൻ വൈകി; കോർപറേഷൻ കൗൺസിലിൽ കോൺഗ്രസ് പ്രതിഷേധം

തൃശൂർ: യോഗം വിളിച്ചുചേർത്ത മേയർതന്നെ നേരം വൈകിയെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രതിഷേധത്തിൽ കോർപറേഷൻ കൗൺസിൽ യോഗം തടസ്സപ്പെട്ടു. കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി കൗൺസിലർമാർ തുടരുന്ന റിലേ സത്യഗ്രഹ സമരത്തിന്‍റെ രീതി മാറ്റുന്ന കടുത്ത നിലപാട് കൂടി പ്രഖ്യാപിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങൾ കൗൺസിലിനെത്തിയത്. എന്നാൽ, ഉച്ചക്ക് രണ്ടിന് യോഗം വിളിച്ച മേയർ അരമണിക്കൂർ വൈകിയാണ് കൗൺസിൽ ഹാളിലേക്ക് എത്തിയത്. അതുവരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞതോടെ മേയർ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. കൂക്കിവിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് കോൺഗ്രസ് കൗൺസിലർമാർ മേയറെ യാത്രയാക്കിയത്.

അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ബിരിയാണിച്ചെമ്പുമായും നഗരത്തിലെ വിഷയമായ ചളിവെള്ളവുമായാണ് പ്രതിപക്ഷം സമരത്തിനെത്തിയത്. ആദ്യന്തം സംഘർഷഭരിതമായിരുന്നു.

ഹാജർ ബുക്ക് പ്രതിപക്ഷാംഗങ്ങൾക്ക് ഒപ്പിടാൻ നൽകാതിരുന്നതു തുടക്കത്തിൽ ബഹളത്തിനിടയാക്കി. പിന്നീട് ഹാജർ പുസ്തകം നൽകി. മേയറുടെ ചേംബറിന് മുന്നിൽ തുടരുന്ന റിലേ സത്യഗ്രഹത്തെ അവഗണിച്ചതിനെ തുടന്ന് സമര രീതി കടുപ്പിക്കാൻ കഴിഞ്ഞദിവസം മുതൽ മേയറുടെ ചേംബർ ഉപരോധിച്ച് കോൺഗ്രസ് സമരം ശക്തമാക്കി. വ്യാഴാഴ്ച സെക്രട്ടറി അടക്കമുള്ളവരെ ഉപരോധിച്ചിരുന്നു. 

കൗ​ൺ​സി​ല​ർ​മാ​രു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ച മേ​യ​റു​ടെ ന​ട​പ​ടി അ​വ​കാ​ശ​നി​ഷേ​ധ​മെ​ന്ന്ഹൈ​കോ​ട​തി

തൃ​ശൂ​ർ: മൂ​ന്നി​ലൊ​ന്ന് അം​ഗ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച് കൗ​ൺ​സി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ മേ​യ​ർ​ക്കോ സെ​ക്ര​ട്ട​റി​ക്കോ ന​ൽ​കി​യ നി​വേ​ദ​നം നി​രാ​ക​രി​ച്ച ന​ട​പ​ടി അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​നി​ഷേ​ധ​മെ​ന്ന് ഹൈ​കോ​ട​തി. കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​ടെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ പ​ല്ല​നും ജോ​ൺ ഡാ​നി​യേ​ലും ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2021 ഒ​ക്ടോ​ബ​ർ 27ന് ​മാ​സ്റ്റ​ർ പ്ലാ​ൻ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ൽ​കി​യ ക​ത്ത് ആ​ദ്യം മേ​യ​റും പി​ന്നീ​ട് സെ​ക്ര​ട്ട​റി​യും നി​രാ​ക​രി​ച്ച​ത് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കോ​ട​തി​യു​ടെ മു​മ്പാ​കെ ഇ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കൗ​ൺ​സി​ലി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് യോ​ഗം വി​ളി​ക്കു​ന്ന​ത് നി​രാ​ക​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി മേ​യ​റും സെ​ക്ര​ട്ട​റി​യും പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. മാ​സ്റ്റ​ർ പ്ലാ​ൻ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ഭി​ഭാ​ഷ​ക​ൻ ഹൈ​കോ​ട​തി​യി​ലും വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ ന​ട​പ​ടി​ക്ര​മം ച​ട്ടം 18 അ​നു​സ​രി​ച്ച് കോ​ട​തി​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, കൗ​ൺ​സി​ൽ ചേ​രു​ന്ന​തി​നാ​ണ് ക​ത്തെ​ന്നും കൗ​ൺ​സി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷ​മാ​ണ് പ്ര​മേ​യ​മെ​ന്നും വി​ഷ​യം ര​ണ്ടാ​യി കാ​ണാ​തെ മൂ​ന്നി​ലൊ​ന്ന് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​വ​കാ​ശ നി​ഷേ​ധ​മാ​ണെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

മേ​യ​റു​ടെ മ​റു​പ​ടി​യും കൗ​ൺ​സി​ല​ർ​മാ​രു​ടെ നി​വേ​ദ​ന​വും കോ​ട​തി അ​സാ​ധു​വാ​ക്കി. കൗ​ൺ​സി​ൽ വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യും കോ​ട​തി ക​ണ​ക്കാ​ക്കി. ഈ ​ആ​വ​ശ്യ​ത്തി​ൽ യോ​ഗം വി​ളി​ക്ക​ണ​മെ​ങ്കി​ൽ മേ​യ​ർ​ക്ക് ച​ട്ടം ഏ​ഴ് പ്ര​കാ​രം ക​ത്ത് ന​ൽ​കാ​മെ​ന്നും മേ​യ​ർ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും മേ​യ​ർ നി​രാ​ക​രി​ക്കു​ന്നു​വെ​ങ്കി​ൽ സെ​ക്ര​ട്ട​റി സൗ​ക​ര്യ​മൊ​രു​ക്കി ന​ൽ​ക​ണ​മെ​ന്നും ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.


Tags:    
News Summary - Congress protest in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.