തൃശൂർ: സി.പി.എം നേതാവ് അഴീക്കോടൻ രാഘവെൻറ രക്തസാക്ഷിത്വത്തിന് ഇന്ന് 48 വർഷം. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയക്കൊലപാതകമായി അടയാളപ്പെടുത്തിയതായിരുന്നു 1972 സെപ്റ്റംബർ 23ന് രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്ന ആ കൊലപാതകം.
എറണാകുളത്ത് പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ അഴീക്കോടൻ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ചെട്ടിയങ്ങാടിയില്‍ ഇറങ്ങി ചെമ്പോട്ടില്‍ ലെയിനിലുള്ള താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുന്നതിനിടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം കുത്തിവീഴ്ത്തിയത്.
ഇവിടെ സ്മൃതിമണ്ഡപമൊരുക്കിയാണ് എല്ലാ വർഷവും സി.പി.എം പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കാറുള്ളത്. അഴീക്കോടൻ വീണുമരിച്ച റോഡിനോട് ചേർന്ന സ്ഥലം വിലയ്ക്ക് വാങ്ങാനാണ് ഇപ്പോൾ തീരുമാനം. ഈ സ്ഥലം ഇപ്പോൾ വെറുതെ കിടക്കുകയാണ്.
അഞ്ച് സെൻറിലധികമുള്ള സ്ഥലത്തിെൻറ ഉടമയുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അഴീക്കോടെൻറ പേരിലാണ്. സി.ഐ.ടി.യു ആസ്ഥാനം നിർമിക്കാനാണ് സ്ഥലം വാങ്ങുന്നതെന്നും അത് അഴീക്കോടൻ സ്മാരകമായി സംരക്ഷിക്കപ്പെടുമെന്നും നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.