കൊടകര: മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒ.പി ബ്ലോക്ക് വിപുലീകരണത്തിനായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ വന്‍ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.
നാഷനല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ 38 ലക്ഷം രൂപ വിനിയോഗിച്ച് പണിയുന്ന കെട്ടിടത്തിന്റെ അടിത്തറയുടേയും തൂണുകളുടേയും നിര്‍മാണത്തില്‍ വേണ്ടത്ര അനുപാതത്തില്‍ സിമന്റും മറ്റ് സാമഗ്രികളും ഉപയോഗിച്ചിട്ടില്ലെന്നാണ് ആരോപണം. ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍, ആന്റു ചെമ്മിഞ്ചേരി, തോമസ് കാവുങ്ങല്‍, നൈജോ ആന്റോ, സായൂജ് സുരേന്ദ്രന്, ജോളി ജോസ്, ഭഗവത് സിങ്, പി.ആര്. രഹന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.