ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ ചെമ്മണ്ടയിൽ വീട് കയറി അക്രമിച്ച കേസിലെ രണ്ടും മൂന്നും പ്രതികൾ അറസ്റ്റില്‍. ചേലൂർ മുട്ടത്ത് വീട്ടിൽ വിബിൻ (22), കൂത്തുപറമ്പ് പള്ളിയിൽ വീട്ടിൽ ജോബിഷ് (37) എന്നിവരെയാണ് ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നിർദേശാനുസരണം കാട്ടൂർ എസ്.ഐ വി.വി. വിമലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 30ന് വൈകീട്ടാണ് വണ്ടിക്ക് സൈഡ് കൊടുക്കുന്ന വിഷയത്തിലുള്ള തർക്കവുമായി ബന്ധപ്പെട്ട് ചെമ്മണ്ട അരിമ്പൂർ വീട്ടിൽ അജയെൻറ വീട് മൂന്നംഗ സംഘം ആക്രമിച്ചത്. വീടിെൻറ സിറ്റൗട്ടിെൻറയും കാറിെൻറയും ചില്ലുകൾ അക്രമികൾ തകർത്തിരുന്നു. മുഖ്യപ്രതിയും പരിസരത്തെ ഓട്ടോ ഡ്രൈവർ കൂടിയായ ചെമ്മണ്ട കളത്തിൽ വീട്ടിൽ ദീപക്കിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരായ താജുദ്ദീൻ, ശ്യാംകുമാർ, വിജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.