തൃശൂർ-അയ്യന്തോൾ റൂട്ടിലെ അമിത ബസ് യാത്രാ നിരക്ക്: വിചിത്ര മറുപടിയുമായി ആർ.ടി.ഒ

തൃശൂർ: ടൗണിൽനിന്ന് കലക്ടറേറ്റ് നിൽക്കുന്ന അയ്യന്തോളിലേക്ക് ബസുകൾ അമിത യാത്രനിരക്ക് ഈടാക്കുന്നതിനെതിരായ പരാതിയിൽ വിചിത്ര മറുപടിയുമായി ആർ.ടി.ഒ. നിരക്ക് 62 ശതമാനം വർധിപ്പിച്ചതിനെതിരെ നൽകിയ പരാതിയിലാണ്, ബസുടമകൾ സമ്മതിച്ചാൽ നിരക്ക് കുറക്കാമെന്ന് ആർ.ടി.ഒ അറിയിച്ചത്.

നിരക്ക് കൂട്ടുന്നതിന് മുമ്പ് ടൗണിൽനിന്ന് കലക്ടറേറ്റിലേക്ക് എട്ടുരൂപ ഉണ്ടായിരുന്നത് മേയ് ഒന്നിന് വർധിപ്പിച്ചപ്പോൾ 13 രൂപയായി. മിനിമം നിരക്കായ എട്ടുരൂപ 10 ആയി വർധിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഫെയർ സ്റ്റേജുകളിൽ പലയിടത്തും അപാകതയുണ്ടെങ്കിലും മാറ്റം വരുത്താൻ സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ല.

എന്നാൽ, കലക്ടറേറ്റ് ഭാഗത്തേക്ക് ബസുടമകൾ ഏകപക്ഷീയമായി നിരക്ക് 62 ശതമാനം വർധിപ്പിക്കുകയായിരുന്നു. ഇതിനെതിരെ മേയിൽതന്നെ ആർ.ടി.എ ചെയർമാൻ കൂടിയായ കലക്ടർ മുഖേന ആർ.ടി.ഒക്ക് ജില്ല ഉപഭോക്തൃ സമിതി പ്രസിഡന്‍റ് ജെയിംസ് മുട്ടിക്കൽ പരാതി നൽകിയിരുന്നു.

ഫലമില്ലാതെ വന്നപ്പോൾ തുടർന്ന് വിജിലൻസിന് പരാതി നൽകി. വിജിലൻസ് വകുപ്പിൽനിന്ന് അന്വേഷിച്ചപ്പോഴാണ് നിരക്ക് കുറക്കാൻ ബസുടമകളുടെ അനുമതി തേടാമെന്നും അതിനായി ഈ മാസം 30ന് ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ആർ.ടി.ഒ അറിയിച്ചത്.

Tags:    
News Summary - Excessive bus fare on Thrissur-Ayanthol route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.