ചാവക്കാട്: വായ്പ തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗുരുവായൂരിലെ ഗുരുബാബ എന്നറിയപ്പെടുന്ന പേരാത്ത് സോമനെതിരെ (67) കേസെടുക്കാൻ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു. മുല്ലശ്ശേരി സ്വദേശി രാജഗോപാലെൻറ പരാതിയിലാണ് നടപടി. ഗുരുവായൂർ ഗുരുബാബ ആശ്രമത്തിൽ 12 വർഷം ശിഷ്യനായിരുന്നു രാജഗോപാലൻ.
20 വർഷം ഗൾഫിൽ എൻജിനീയറായി ജോലി ചെയ്ത് കിട്ടിയ പണത്തിൽ നിന്നും ഒന്നര കോടി രൂപ രാജഗോപാലൻ ഗുരുബാബക്ക് വായ്പ നൽകിയിരുന്നു. മാസങ്ങൾക്ക് ശേഷം പണം കിട്ടാതായപ്പോൾ തിരികെ ചോദിച്ചതിന് രാജഗോപാലനെ ഭീഷണിപ്പെടുത്തുകയും ആശ്രമ പത്രമായ 'ശരണം ശരണം' മാസികയിൽ അപകീർത്തിപ്പെടുത്തി ലേഖനം പ്രസിദ്ധീകരിക്കുകയും ഗുണ്ടകളെ വിട്ട് അപമാനിക്കുകയും ചെയ്തു.
വായ്പ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബാബക്കെതിരെ കേസെടുക്കാൻ അന്നത്തെ സിറ്റി പൊലീസ് കമീഷണർ യതീഷ്ചന്ദ്ര നിർദേശിച്ചിരുന്നു. എന്നാൽ, ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്വാധീനത്തിന് വഴങ്ങി കേസെടുത്തില്ല. തുടർന്ന് രാജഗോപാൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.