തൃശൂർ: ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒമ്പതു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ആലത്തൂര്‍ റോഡിലെ ബര്‍ബറി റസ്റ്റാറന്റ്, തൃശൂർ പൂത്തോള്‍ കായീസ് കിച്ചന് എന്നിവയുടെ പ്രവർത്തനം ന്യൂനതകള്‍ പരിഹരിക്കുന്നതുവരെ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്കി. മണ്ണുത്തി ആറാംകല്ല് ഹോട്ടല്‍ ഗ്രീന്‍ ലാൻഡ് ഫാസ്റ്റ് ഫുഡ്, തിരുവില്വാമല എ.വി ഫാമിലി റസ്റ്റാറന്റ് പുനര്‍ജനി, കുന്തം ബര്‍ഗര്‍, നാട്ടിക വലപ്പാട് താജ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് നിഷ്കര്‍ഷ ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്കി. ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്ന് 16 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. നാല് സ്ക്വാഡുകളിലായി 17 പരിശോധനകളാണ് നടത്തിയത്.
വരുംദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷ്യസുരക്ഷ വകുപ്പ് കഴിഞ്ഞദിവസം ജില്ലയിൽ നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ അറിയിച്ചു.
തൃശൂർ കിഴക്കേകോട്ട വില്ല വനിത റസ്റ്റാറന്റ്, കിഴക്കുംപാട്ടുകര അറേബ്യൻ ലോഞ്ച്, കിഴക്കേകോട്ട ഗ്രിൽ എൻ ചിൽ, ദേശമംഗലം കൂട്ടുപാത ബിസ്മി കോഫി ഷോപ്പ്, മുള്ളൂർക്കര വാഴക്കോട് ചിക്ക്ബി ഫ്രൈഡ് ചിക്കൻ, കുട്ടനെല്ലൂർ ദേശീയപാത 544 അടുക്കള റസ്റ്റാറന്റ്, നടത്തറ ദേശീയപാത 544 സതേൺ പവലിയൻ റസ്റ്റാറന്റ് എന്നീ സ്ഥാപനങ്ങളാണ് ന്യൂനതകൾ പരിഹരിക്കുന്നത് വരെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയത്. ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൽനിന്ന് 25 സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു. നാല് സ്ക്വാഡുകളായി 22 പരിശോധനകളാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.