ചിങ്ങം ഒന്നിന് ഗുരുവായൂർ ക്ഷേ​​​​ത്രത്തിൽ ദീപസ്തംഭത്തിന് സമീപം നിന്നുള്ള ദർശനത്തിന് വരിനിൽക്കുന്ന ഭക്തർ. കോവിഡ്

നിയന്ത്രണങ്ങളോടെ മണ്ഡപത്തിൽ കല്യാണങ്ങളും നടക്കുന്നത് കാണാം

ഗുരുവായൂരിൽ വിവാഹതിരക്കേറുന്നു

ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ കല്യാണത്തിരക്കേറുന്നു. അഷ്​ടമിരോഹിണി ദിനമായ ഈമാസം 10ന്​ 57 കല്യാണങ്ങള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. 13ന് 53 എണ്ണം ആയിട്ടുണ്ട്. നാല്, അഞ്ച് തീയതികളില്‍ കല്യാണങ്ങളുടെ എണ്ണം 50 കടന്നു. വിവാഹങ്ങളുടെ എണ്ണം 60 വരെയാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഈ വർധന. അഷ്​ടമിരോഹിണി ദിവസം മുതൽ ക്ഷേത്രത്തിൽ ദര്‍ശനം ആരംഭിക്കും. സത്രം ഗേറ്റിലെ വാഹനപൂജയും സജീവമായി. തിങ്കളാഴ്ച 16, ചൊവ്വാഴ്ച 19 എന്നിങ്ങനെയാണ് വാഹനങ്ങള്‍ പൂജക്കെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.