ഗു​രു​വാ​യൂ​രി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്നു

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍ഡു​ക​ളി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി. 21 പേ​ര്‍ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. വാ​ര്‍ഡ് 27ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് നാ​ടോ​ടി സം​ഘ​ങ്ങ​ളെ പ​രി​ശോ​ധി​ച്ച​ത്.

62 പേ​രു​ടെ ര​ക്ത സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. സം​ഘ​ത്തി​ലെ ആ​റ് സ്ത്രീ​ക​ള്‍ ഗ​ര്‍ഭി​ണി​ക​ളാ​ണ്. ഒ​രു വ​യ​സ്സി​നു​താ​ഴെ എ​ട്ട് കു​ട്ടി​ക​ളും അ​ഞ്ച് വ​യ​സ്സി​നു​താ​ഴെ 28 കു​ട്ടി​ക​ളു​മു​ണ്ട്. മി​ക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത​വ​രും വാ​ക്‌​സി​നേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി.

നെ​ന്‍മി​നി, വെ​ട്ട​ത്ത് പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ദ്ദേ​ശി​യ​രു​ടെ 177 ര​ക്ത​സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക ക്യാ​മ്പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​നീ​ഷ്മ ഷ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ.​എ​സ്. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ.​എം. ഷ​ഫീ​ര്‍, ബി​ന്ദു അ​ജി​ത്ത്കു​മാ​ര്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ കെ.​പി. ഉ​ദ​യ​ന്‍, കെ.​പി.​എ. റ​ഷീ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റി​പ്പോ​ര്‍ട്ട് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് കൈ​മാ​റും.

Tags:    
News Summary - Dengue fever is spreading in Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.