ഗുരുവായൂര്‍: നഗരസഭ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള ‘സര്‍ഗോത്സവം’ ശനിയാഴ്ച രാവിലെ 10ന് ടൗണ്‍ ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് അറിയിച്ചു. അഞ്ച് വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ളവര്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കും. 120 പേരുടെ രജിസ്ട്രേഷന് പൂര്‍ത്തിയായിട്ടുണ്ട്. 25 ഇനങ്ങളാണ് മത്സരത്തിലുള്ളത്. വീല്‍ ചെയര്ഡാന്സ്, ഒപ്പന, ഇന്‍സൈറ്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫാഷന്‍ പരേഡ് എന്നിവ മേളയിലുണ്ട്.
പങ്കെടുക്കുന്നവര്‍ക്കെല്ലാം ഉപഹാരം നല്‍കും. ഭിന്നശേഷിക്കാരായവര്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയുണ്ട്. മെഡിക്കല്‍ ക്യാമ്പ്, ഫിസിയോ തെറപ്പി യൂനിറ്റ് എന്നിവയും ഉണ്ടാകും. ചെയര്മാന് എം. കൃഷ്ണദാസ്, വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷെഫീര്‍, എ. സായിനാഥന്‍, ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.