ഗു​രു​വാ​യൂ​ര്‍ റെ​യി​ല്‍വേ വി​ക​സ​നം; എ​ല്‍.​ഡി.​എ​ഫും എം.​പി​യും കൊ​മ്പു​കോ​ര്‍ക്കു​ന്നു

ഗു​രു​വാ​യൂ​ര്‍: ഗു​രു​വാ​യൂ​രി​നെ റെ​യി​ല്‍വേ വി​ക​സ​ന​ത്തി​ൽ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​താ​യും ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി വി​ഷ​യ​ത്തി​ൽ നി​സം​ഗ​ത പു​ല​ര്‍ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് ജൂ​ലൈ 26ന് ​എ​ല്‍.​ഡി.​എ​ഫ് ഉ​പ​വാ​സം. എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ഉ​പ​വ​സി​ക്കു​ന്ന​ത്. വ​ട​ക്കോ​ട്ടു​ള്ള അ​ലൈ​ന്‍മെ​ന്റി​ന് മ​തി​യാ​യ തു​ക വ​ക​യി​രു​ത്തു​ക, റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക, പാ​സ​ഞ്ച​റു​ക​ള്‍ എ​ക്സ്പ്ര​സാ​ക്കി​യ ന​ട​പ​ടി പി​ന്‍വ​ലി​ക്കു​ക, സ്റ്റേ​ഷ​ന്‍ വി​ക​സ​നം യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ള്‍. കി​ഴ​ക്കെ​ന​ട​യി​ല്‍ ന​ട​ക്കു​ന്ന ഉ​പ​വാ​സം രാ​വി​ലെ പ​ത്തി​ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ര്‍ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​നം സി.​പി.​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​ന്‍. ജ​യ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്‍.​ഡി.​എ​ഫ് ജി​ല്ല ക​ണ്‍വീ​ന​ര്‍ കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    
News Summary - Guruvayur Railway Development; LDF and MP lock horns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.