ഗുരുവായൂര്‍ റെയില്‍വേ വികസനം; എല്‍.ഡി.എഫും എം.പിയും കൊമ്പുകോര്‍ക്കുന്നു
text_fieldsഗുരുവായൂര്‍: ഗുരുവായൂരിനെ റെയില്‍വേ വികസനത്തിൽ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതായും ടി.എന്‍. പ്രതാപന് എം.പി വിഷയത്തിൽ നിസംഗത പുലര്‍ത്തുകയാണെന്നും ആരോപിച്ച് ജൂലൈ 26ന് എല്‍.ഡി.എഫ് ഉപവാസം. എന്‍.കെ. അക്ബര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികളാണ് ഉപവസിക്കുന്നത്. വടക്കോട്ടുള്ള അലൈന്‍മെന്റിന് മതിയായ തുക വകയിരുത്തുക, റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുക, പാസഞ്ചറുകള്‍ എക്സ്പ്രസാക്കിയ നടപടി പിന്‍വലിക്കുക, സ്റ്റേഷന് വികസനം യാഥാര്‍ഥ്യമാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. കിഴക്കെനടയില്‍ നടക്കുന്ന ഉപവാസം രാവിലെ പത്തിന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന് ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.വി. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.