ക്ഷേത്രനഗരിയുടെ വികസന പ്രതീക്ഷയാണ് കിഫ്ബി. വികസനത്തിന് വഴിമുടക്കിയായ കിഴേക്കനടയിലെ റെയിൽവേ ഗേറ്റിെൻറ സ്ഥാനത്ത് മേൽപാലമുയരാൻ പോകുന്നത് കിഫ്ബിയിലൂടെയാണ്. ഒരു പതിറ്റാണ്ടോളമായുള്ള ഗുരുവായൂരിെൻറ കാത്തിരിപ്പിന് വിരാമമിടുന്നതാണ് മേൽപാലം. 20.09 കോടിയാണ് പാലത്തിനായി കിഫ്ബി വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്ക് ഭരണാനുമതിയുമായിക്കഴിഞ്ഞു.
നിർമാണ കാലതാമസം ഒഴിവാക്കാൻ സ്റ്റീൽ-കോൺക്രീറ്റ് കോമ്പോസിറ്റ് സ്െട്രക്ചർ ഉപയോഗിച്ചാവും നിർമാണം. മേൽപാലത്തിൻറെ ടെൻഡർ നടപടികൾ ആരംഭിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചിരുന്നു. ദിവസം 30 തവണയോളം തുറന്നടക്കുന്ന ഗേറ്റ് ഗുരുവായൂരിൽ കനത്ത ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കാറുള്ളത്. ഇതിന് പുറമെയാണ് ഗേറ്റിെൻറ തകരാർ മൂലമുണ്ടാകുന്ന കുരുക്ക്.
ഇതിനെല്ലാം പരിഹാരമാണ് മേൽപാലം. നിലവിലെ ഗേറ്റിന് മുകളിലായി 462.2 മീറ്റർ നീളത്തിലും 8.4 മീറ്റർ വീതിയിലുമാണ് കിഴേക്കനടയിൽ പാലം നിർമിക്കുക. 42.04 സെൻറ് ഭൂമി മേൽപാലത്തിന് വേണ്ടത്. സ്ഥലം ഏറ്റെടുക്കുമ്പോൾ ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കേണ്ടതില്ല. സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള ചില കേസുകൾ അവസാനിച്ചാലുടൻ പാലത്തിെൻറ നിർമാണം ആരംഭിക്കാനാവുമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.