ഗുരുവായൂര്‍: ലോക്ഡൗണിനെ തുടർന്ന് നിലച്ച ഗുരുവായൂർ-പുനലൂർ പാസഞ്ചർ എക്സ്പ്രസായി തിരിച്ചെത്തുന്നു. അടുത്ത മാസം മൂന്നു മുതൽ ഗുരുവായൂർ-പുനലൂർ സ്പെഷൽ എക്സ്പ്രസ് സർവിസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 5.45ന് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ച 2.35ന് പുനലൂരിലെത്തും. പുനലൂരിൽനിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ച 2.20ന് ഗുരുവായൂരിൽ തിരിച്ചെത്തും.
200 കിലോമീറ്ററിലധികം ദൂരം സർവിസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാൻ റെയിൽവേ എടുത്ത തീരുമാനത്തിെൻറ ഭാഗമായാണ് ഗുരുവായൂർ-പുനലൂർ പാസഞ്ചർ എക്സ്പ്രസ് ആക്കിയിട്ടുള്ളത്. പാസഞ്ചറിനെ എക്സ്പ്രസ് ആക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിൽനിന്ന് ഗുരുവായൂർ-പുനലൂർ പാസഞ്ചറിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.