വടക്കാഞ്ചേരി: തേപ്പുപെട്ടി ഓഫ് ചെയ്യാൻ മറന്നതിനെത്തുടർന്ന് വീടിന് തീപിടിച്ച് വൻ നാശനഷ്ടം. കരുമത്ര കോളനിയിൽ താമസിക്കുന്ന മടപ്പാട്ടിൽ കാർത്യായനിയുടെ വീടിനാണ് ഞായറാഴ്ച രാവിലെ 11.30 ഓടെ തീപിടിച്ചത്. സംഭവസമയത്ത് വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാർത്യായനിയും മകളും പേരക്കുട്ടികളുമാണ് വീട്ടിൽ താമസം. കാർത്യായനി ആശുപത്രിയിലായതിനാൽ അവരെ കാണാൻ മകളും പേരക്കുട്ടികളും പോയ സമയത്താണ് വീട്ടിൽ തീപിടിത്തമുണ്ടായത്. വടക്കാഞ്ചേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ ടി.കെ. നിധീഷിന്റെ നേതൃത്വത്തിൽ തീയണച്ചു. നാട്ടുകാരും പങ്കുചേർന്നു. ടി.വി, തുണിത്തരങ്ങൾ, കുറച്ചുഭാഗത്തെ വയറിങ് എന്നിവ കത്തിനശിച്ചു. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.