ചിയ്യാരം: ലോകം മുഴുവന്‍ ഫുട്ബാൾ ലോകകപ്പിന്‍റെ ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് ചിയ്യാരം സെന്റ് മേരീസ് കോണ്‍വെന്റ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന് ഐ.എം. വിജയന്‍ എത്തുന്നത്. ഇതോടെ കുട്ടികളുടെ സന്തോഷം ആകാശത്തോളം ഉയര്‍ന്നു. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും കളിക്കളത്തിലെ കൗതുകങ്ങള്‍ പങ്കുവെക്കാനും വിജയനും കൂടിയതോടെ വ്യാഴാഴ്ചയിലെ പാഠം പന്തുകളിയെ പറ്റിയായി.
ചിയ്യാരം ഫെസ്റ്റിന്റെ ഭാഗമായി ചിയ്യാരത്തെ മൂന്ന് കേന്ദ്രങ്ങളിൽ ലോകകപ്പ് കാണാൻ വലിയ സ്‌ക്രീന്‍ ഒരുക്കുന്നതിന്റെ ഉദ്ഘാടനം നടത്താന്‍ എത്തിയതായിരുന്നു ഐ.എം. വിജയന്‍. സെന്റ് മേരീസ് സ്‌കൂളിന് മുന്നിലെ ആസ്വാദ് മൈതാനിയിലാണ് ഒരു വേദി ഒരുക്കുന്നത്.
ഇതിന്റെ ഉദ്ഘാടനം നടക്കുമ്പോഴാണ് സ്കൂൾ കുട്ടികൾ വിജയനെ കാണാന്‍ ടീച്ചറുടെ അനുവാദത്തോടെ മൈതാനിയില്‍ എത്തിയത്. വിജയനെ കണ്ടതോടെ കുട്ടികള്‍ ആവേശത്തിലായി. ഇവര്‍ തന്നെ അദ്ദേഹത്തെ സ്‌കൂളിലേക്ക് ക്ഷണിച്ചപ്പോള്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ റാഫി പാലിയേക്കരക്കും ഒഴിഞ്ഞ് മാറാനായില്ല. വിജയന്‍ പരിപാടികള്‍ക്ക് ശേഷം സ്‌കൂളിലെത്തി.
പത്തുദിവസം നീണ്ടനില്‍ക്കുന്ന ചിയ്യാരം ഫെസ്റ്റിന്റെ ഭാഗമായാണ് ലോകകപ്പ് കാണാന്‍ സൗകര്യം ഒരുക്കുന്നത്. ഡിസംബര്‍ 22ന് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്ന ചിയ്യാരം ഫെസ്റ്റ് നാല് വേദികളിലായി പത്ത് ദിവസം നീണ്ടുനില്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.