വരുംദിവസങ്ങളിലും പരിശോധന കർശനമാക്കും
കുന്നംകുളം: നിത്യോപയോഗ സാധനങ്ങളുടെ കമ്പോള വില വർധിച്ച സാഹചര്യത്തിൽ പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായി കുന്നംകുളം താലൂക്ക് പ്രദേശങ്ങളിൽ പരിശോധന.
പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവരുടെ സ്പെഷൽ സ്ക്വാഡ് പെരുമ്പിലാവ്, കേച്ചേരി മേഖലകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്നവർക്കും വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്കും നോട്ടീസ് നൽകി.
വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫിസർ കെ.പി. ഷഫീർ, ഭക്ഷ്യസുരക്ഷ ഓഫിസർ പി.വി. ആസാദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ബിന്ദു വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റേഷനിങ് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ എന്നിവർ സ്ക്വാഡിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.