വെ​ടി​മ​രു​ന്ന് നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് നി​ർ​ദേ​ശം

തൃ​ശൂ​ർ: ജി​ല്ല​യി​ലെ വെ​ടി​മ​രു​ന്ന് നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് അ​ഗ്നി​ര​ക്ഷ സേ​ന. വെ​ടി​മ​രു​ന്ന് നി​ർ​മാ​ണ​ത്തി​നും സം​ഭ​ര​ണ​ത്തി​നു​മു​ള്ള നി​ബ​ന്ധ​ന​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ ഫ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക​ടു​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

എ​ല്ലാ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക്ക് ഫ​യ​ര്‍‌ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ നി​ർ​ദേ​ശം ന​ൽ​കി. കു​ണ്ട​ന്നൂ​ർ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണിത്.

സീ​സ​ണി​ൽ നി​ർ​ദേ​ശി​ച്ച​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന അ​ള​വി​ൽ മ​രു​ന്ന് നി​ർ​മി​ക്കു​ക​യും സം​ഭ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ​ വ്യ​ക്ത​മാ​യി. കു​ണ്ട​ന്നൂ​രി​ൽ നേ​ര​ത്തേ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​പ്പെ​ട്ട കു​ണ്ട​ന്നൂ​ർ സു​ന്ദ​രാ​ക്ഷ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ഡ്രൈ​വ​റാ​യി​രു​ന്ന ശ്രീ​നി​വാ​സ​ന്റെ പേ​രി​ൽ ലൈ​സ​ൻ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

നേ​ര​ത്തേ ശ​ബ​രി​മ​ല വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ ഷീ​ന സു​രേ​ഷ് ആ​ണ് ലൈ​സ​ൻ​സി​യാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച​പ്പോ​ൾ തി​രു​വ​മ്പാ​ടി​യു​ടെ വേ​ല​യോ​ട​നു​ബ​ന്ധി​ച്ച വെ​ടി​ക്കെ​ട്ടി​ന് ഈ ​ശ്രീ​നി​വാ​സ​നെ നി​യോ​ഗി​ച്ചാ​ണ് വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ വെ​ടി​വ​ഴി​പാ​ടി​ന് വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ പൊ​ട്ടി​ക്കു​ന്ന​ത് പൊ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് ലൈ​സ​ൻ​സ് ഹാ​ജ​റാ​ക്കാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​കേ​ന്ദ്ര​വും സം​ഭ​ര​ണ​കേ​ന്ദ്ര​വും ത​മ്മി​ൽ ചു​രു​ങ്ങി​യ​ത് 45 മീ​റ്റ​ർ ദൂ​രം വേ​ണം, വെ​ടി​ക്കെ​ട്ടു​പു​ര​യു​ടെ സ​മീ​പ​ത്തും നി​ശ്ചി​ത ദൂ​ര​ത്തും കു​റ്റി​ക്കാ​ടും പു​ല്ലും മ​റ്റും ഉ​ണ്ടാ​ക​രു​ത്, 15 കി​ലോ​ഗ്രാം മ​രു​ന്ന് നി​റ​ച്ച് ശേ​ഷം സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സു​ര​ക്ഷി​ത​മാ​യി വെ​ക്ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ.

Tags:    
News Summary - instruction to inspect ammunition centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT