ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

ഇരിങ്ങാലക്കുട: പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യ ജീത്തുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ചെങ്ങാലൂര്‍ വില്ലേജില്‍ പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷനല്‍ കോടതി.

2018 മേയ് 28ന് ഉച്ചതിരിഞ്ഞ് 2.30നായിരുന്നു സംഭവം. ഭാര്യയെ മനഃപൂർവം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിയുടെ പ്രവർത്തനങ്ങളെന്ന് വിലയിരുത്തി. ഗുരുതര പൊള്ളലേറ്റ ജീത്തുവിനെ ആദ്യം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ 2018 മേയ് 30ന് രാത്രി 11.35നാണ് മരിച്ചത്.

കേസില്‍ ശിക്ഷ സംബന്ധിച്ച് വാദം മേയ് 12ന് പരിഗണിക്കും. പുതുക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പുതുക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.

Tags:    
News Summary - Court finds husband guilty of murdering wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.